നാലുമാസം മുന്‍പ് പെട്രോള്‍ ബങ്കിലെ വനിതാ സ്റ്റാഫിന്റെ ഡ്രസ്സിംഗ് റൂമില്‍ ഒളിപ്പിച്ചു വച്ച മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ സുബാഷ് വസ്ത്രം മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു.

കോയമ്പത്തൂർ: വനിതാ ജീവനക്കാര്‍ വസ്ത്രം മാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. സായിബാബ കോളനിയിലെ കൃഷ്ണപ്പന്‍ നഗറിലെ ഒരു പെട്രോൾ ബങ്കിലാണ് സംഭവം. മണികണ്ഠന്‍, സുബാഷ്, പ്രാദേശിക പത്രപ്രവര്‍ത്തകനായ മാരുതാചലം എന്നിവരാണ് അറസ്റ്റിലായതെന്ന് സായിബാബ കോളനി പൊലീസ് പറഞ്ഞു.

നാലുമാസം മുന്‍പ് പെട്രോള്‍ ബങ്കിലെ വനിതാ സ്റ്റാഫിന്റെ ഡ്രസ്സിംഗ് റൂമില്‍ ഒളിപ്പിച്ചു വച്ച മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ സുബാഷ് വസ്ത്രം മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. മണികണ്ഠന്റെ ഭാര്യ മൊബൈല്‍ പരിശോധിച്ചപ്പോൾ വീഡിയോ കാണുകയും അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് ഇവർ ഫോണ്‍ ഇല്ലാതാക്കിയെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഈ വീഡിയോകൾ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരകളില്‍ രണ്ടുപേര്‍ ബുധനാഴ്ച സായിബാബ കോളനി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.