ബെം​ഗളൂരു: രേഖകളില്ലാതെ ബംഗളൂരുവിൽ കഴിയുകയായിരുന്ന മൂന്നു ബംഗ്ലാദേശി പൗരന്മാരെ പൊലീസ് പിടികൂടി. മാർത്തഹള്ളിയിലെ  ക്യാമ്പിൽനിന്നാണ് അച്ഛനും അമ്മയും മകനും അറസ്റ്റലായത്. ചോദ്യം ചെയ്യലിൽ ബംഗ്ലാദേശിൽനിന്നും വന്നവരാണെന്ന് മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ബംഗ്ലാദേശ് തിരിച്ചറിയിൽ കാർഡും ജനന സർട്ടിഫിക്കറ്റുകളും ഇവരിൽനിന്നും കണ്ടെടുത്തു.