ദിശ കൊലപാതകത്തിന് മൂന്ന് ദിവസം മുമ്പായിരുന്നു ഈ സംഭവം

ഹൈദരാബാദ്: തെലങ്കാനയിലെ ആസിഫാബാദിൽ ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ മൂന്ന് പ്രതികൾക്കും വധശിക്ഷ. സംഭവം നടന്ന് 66 ദിവസത്തിനുളളിലാണ് അദീലബാദിലെ പ്രത്യേക അതിവേഗ കോടതി ശിക്ഷ വിധിച്ചത്. ഷെയ്ക്ക് ബാബു, ഷെയ്ക്ക് ഷാബുദ്ദീൻ, ഷെയ്ക്ക് മുർദൂം എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

വഴിവാണിഭക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നു. വിവാദമായ ദിശ കൊലപാതകത്തിന് മൂന്ന് ദിവസം മുമ്പായിരുന്നു കൊലപാതകം.