ശ്രീന​ഗറിൽ സൈനികർ സഞ്ചരിച്ച വാഹ​നത്തിന് നേരെ ​ഗ്രനേഡ് ആക്രമണമുണ്ടായി. എം കെ ചൗക്ക് മേഖലയിൽ ആണ് സംഭവം നടന്നത്...

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് മൂന്ന് പേർ മരിച്ചു. വെടിവെപ്പിൽ 10 പേർക്ക് പരിക്കേറ്റു. രജൗരി ജില്ലയിലെ ധാംഗ്രി മേഖലയിൽ ആണ് സംഭവം. വൈകീട്ടാണ് ആക്രമണം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരർ പ്രദേശവാസികളടക്കമുള്ളവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ​ഗുരുതരമാണ്. ഇവരെ രജൗരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Add Asianetnews as a Preferred SourcegooglePreferred

അതേസമയം ശ്രീന​ഗറിൽ സൈനികർ സഞ്ചരിച്ച വാഹ​നത്തിന് നേരെ ​ഗ്രനേഡ് ആക്രമണമുണ്ടായി. എം കെ ചൗക്ക് മേഖലയിൽ ആണ് സംഭവം നടന്നത്. സിആർപിഎഫ് വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. പ്രദേശം ഇപ്പോൾ സൈന്യം വളഞ്ഞിട്ടുണ്ട്. ഇരു പ്രദേശങ്ങളിലും ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്. 

Read More : അതിർത്തിയിൽ എകെ74 തോക്കുകൾ, ബുള്ളറ്റുകൾ, ചൈന, പാക് നിർമിത പിസ്റ്റലുകൾ, പിടിച്ചെടുത്ത് സുരക്ഷാസേന