Asianet News MalayalamAsianet News Malayalam

കൊവിഡ്: തമിഴ്‌നാട്ടിൽ നാല് പൊലീസുകാർക്ക് രോഗബാധ; അസൗകര്യങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർ അറസ്റ്റിൽ

സർക്കാർ ഡോക്ടർമാർ നേരിടുന്ന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത സിംപ്ലിസിറ്റി എന്ന ന്യൂസ് പോർട്ടലിലെ മൂന്ന് മാധ്യമ പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

three journalist arrested in tamil nadu and four cops test positive for covid
Author
Chennai, First Published Apr 24, 2020, 4:22 PM IST

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ഡോക്ടർമാർ നേരിടുന്ന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. തെറ്റായ വാർത്ത പ്രചരിപ്പിച്ചുവെന്ന പേരിലാണ് നടപടി. അതേസമയം, കോയമ്പത്തൂരിൽ അഞ്ച് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

സർക്കാർ ഡോക്ടർമാർ നേരിടുന്ന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത സിംപ്ലിസിറ്റി എന്ന ന്യൂസ് പോർട്ടലിലെ മൂന്ന് മാധ്യമ പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് അറസ്റ്റ്. കോയമ്പത്തൂരിൽ ഡോക്ടർമാർക്ക് സുരക്ഷാ ഉപകരണങ്ങൾ ഇല്ലാത്തതിനെകുറിച്ചും സാമൂഹിക അകലം പാലിക്കാതെയുള്ള മന്ത്രിമാരുടെ ഉദ്ഘാടനത്തെക്കുറിച്ചും റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, കോയമ്പത്തൂരിൽ കോയമ്പത്തൂരിൽ നാല് പൊലീസുകാർക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പോത്തന്നൂർ, അണ്ണൂർ സ്റ്റേഷനിലെ പൊലീസുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. റെഡ് സോൺ മേഖലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Follow Us:
Download App:
  • android
  • ios