ഇൻഡോർ:  ഇൻഡോറിൽ ഒരേ കുടുംബത്തിലെ മൂന്ന് മലയാളികൾ കൊവിഡ് ബാധിച്ച് മരിച്ചു. എജി ശാമുവേൽ, ഭാര്യ കുഞ്ഞമ്മ ശാമുവേൽ, മകൻ ജോൺസൺ ശാമുവേൽ എന്നിവരാണ് മരിച്ചത്. കൊവിഡ്-19 ന്റെ രണ്ടാം തരംഗത്തില്‍ മധ്യപ്രദേശിൽ പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ ഉയരുകയും മരണസംഖ്യ വര്‍ധിക്കുകയുമാണ്. പ്രാദേശികമായ ലോക്ക്ഡൌണടക്കമുള്ള നടപടികൾ സർക്കാർ ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും പ്രാവർത്തികമാകുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.