Asianet News MalayalamAsianet News Malayalam

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു

സെപ്റ്റിക് ടാങ്കില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ചാണ് ശുചീകരണ തൊഴിലാളികള്‍ മരിച്ചത്.

three labourers found dead while cleaning septic tank
Author
Mumbai, First Published May 4, 2019, 12:23 PM IST

മുംബൈ: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. നോയിഡ സെക്ടര്‍ 39-ലെ വാടകയ്ക്കെടുത്ത കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികള്‍ മരിച്ചത്. സംഭവത്തില്‍ കെട്ടിടം നിര്‍മ്മിച്ചയാളെയും നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

സെപ്റ്റിക് ടാങ്കില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ചാണ് ശുചീകരണ തൊഴിലാളികള്‍ മരിച്ചത്. അര്‍ധരാത്രി വരെ സെപ്റ്റിക് ടാങ്കിനുള്ളില്‍ നിന്ന് വൃത്തിയാക്കുകയായിരുന്ന തൊഴിലാളികളില്‍ ഒരാള്‍ ബോധരഹിതനായി വീണു. ഇയാളെ രക്ഷിക്കാന്‍ സെപ്റ്റിക് ടാങ്കിന് ഉള്ളിലേക്ക് ഇറങ്ങിയ മറ്റ് രണ്ട് തൊഴിലാളികളും വിഷപ്പുക ശ്വസിച്ച് മരിക്കുകയായിരുന്നു. 

സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ ജോലി ചെയ്ത ഇവര്‍ക്ക് ഓക്സിജന്‍ മാസ്ക് പോലും നല്‍കിയിരുന്നില്ല. തൊഴിലാളികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios