Asianet News MalayalamAsianet News Malayalam

തമിഴ്‍നാട്ടിലെ കോതയാറിൽ മൂന്ന് മലയാളികൾ മുങ്ങി മരിച്ചു

പാറശ്ശാല പ്ലാമൂട്ടുകട സ്വദേശികളാണ് മുങ്ങി മരിച്ചത്.

three people died by drowning in tamilnadu kothayar
Author
Chennai, First Published May 5, 2019, 6:32 PM IST

ചെന്നൈ: തമിഴ്നാട്ടിലെ കോതയാറിൽ മൂന്ന് മലയാളികൾ മുങ്ങി മരിച്ചു. പാറശ്ശാല പ്ലാമൂട്ടുകട സ്വദേശി വിഷ്ണു സുഹൃത്തുക്കളായ അരുൺ, ശന്തനു, എന്നിവരാണ് മുങ്ങി മരിച്ചത്. പുഴയിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽ പെട്ടത്.  മൂവരും വെള്ളായണി കാർഷിക കോളേജിലെ വിദ്യാർത്ഥികളാണ്. 

ഇന്ന് ഉച്ചയോടെയാണ് മൂവരും  കോതയാറിൽ കുളിക്കാനിറങ്ങിയത്. ബൈക്കിലെത്തിയ മൂവരും ഏറെ സമയത്തിനുശേഷവും തിരിച്ചു കയറാതായതോടെ സമീപവാസികൾ പരിശോധന നടത്തുകയായിരുന്നു. നാട്ടുകാരുടെ പരിശോധനയിൽ മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തി. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കേരളാ പൊലീസും തമിഴ്‍നാട് പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios