Asianet News MalayalamAsianet News Malayalam

ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറുൾപ്പെടെ മൂന്നുപേർക്ക് കൊവിഡ്; 39 പേർ ക്വാറന്റൈനിൽ

അതുപോലെ തന്നെ കൊവിഡ് 19 രോ​ഗികളുമായി സമ്പർക്കം പുലർത്തിയ 30 ആരോ​ഗ്യപ്രവർത്തകരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് മറ്റൊരു പ്രസ്താവനയിൽ വ്യക്തമാക്കുന്നു. 

three people including doctor have covid 19 in delhi hospital
Author
Delhi, First Published Apr 13, 2020, 3:21 PM IST

ദില്ലി: ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ, നഴ്സ്, ആശുപത്രി സ്റ്റാഫ് എന്നിവർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് 39 ആശുപത്രി ജീവനക്കാരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കൊറോണ വൈറസ് ബാധിച്ച രോ​ഗികൾക്ക് ചികിത്സ ലഭ്യമാക്കുന്ന ചുരുക്കം പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ ഒന്നാണ് തെക്കൻ ദില്ലിയിലെ മാക്സ് ഹോസ്പിറ്റൽ. അതുപോലെ തന്നെ കൊവിഡ് 19 രോ​ഗികളുമായി സമ്പർക്കം പുലർത്തിയ 30 ആരോ​ഗ്യപ്രവർത്തകരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് മറ്റൊരു പ്രസ്താവനയിൽ വ്യക്തമാക്കുന്നു. 

ഹൃദയസംബന്ധമായ ചികിത്സയ്ക്കായി എത്തിയ രണ്ട് പേരിൽ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയ 39 പേരെ പ്രത്യേ മുറിയിൽ ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുകയാണ്. 154 ജോലിക്കാരാണ് ഈ ആശുപത്രിയിലെ കൊവിഡ് വാർഡിൽ ജോലി ചെയ്യുന്നത്. പല ഷിഫ്റ്റുകളിലായാണ് ജോലി. എന്നാൽ ഇവരിലാരും തന്നെ കൊവിഡ് ബാധിതരല്ല. കുടുംബാം​ഗങ്ങളുമായോ അയൽക്കാരുമായോ സമ്പർക്കം പുലർത്താതെ ആശുപത്രിയിൽ തന്നെയാണ് ഇവർ താമസിക്കുന്നത്.

ഇന്ത്യയിലുടനീളം 900ത്തിലധികം ആരോ​ഗ്യ പ്രവർത്തകർക്ക് കൊവിഡ് 19 ബാധിച്ചിട്ടുണ്ടെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ പറയുന്നു. ഡോക്ടര്ഡമാരും നഴ്സുമാരും ആരോ​ഗ്യ പ്രവർത്തകരുമുൾപ്പെടെയുള്ള, കൊവിഡ് 19 പ്രതിരോധത്തിൽ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നവർക്ക് വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രാജ്യത്ത സേവിക്കുന്ന സൈനികർക്കൊപ്പമാണ് കൊറോണ വൈറസ് രോ​ഗികളെ ശുശ്രൂഷിക്കുന്നവർ എന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പ്രസ്താവിച്ചിരുന്നു. കൊറോണയ്ക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ  ആരോ​ഗ്യപ്രവർത്തകർ മരിച്ചാൽ അവരുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമെന്നും അദ്ദേ​ഹം പ്രഖ്യാപിച്ചിരുന്നു. 

 

Follow Us:
Download App:
  • android
  • ios