Asianet News MalayalamAsianet News Malayalam

കേരളത്തിലേക്ക് ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 63 കിലോ കഞ്ചാവ് പിടികൂടി, മൂന്നുപേർ അറസ്റ്റിൽ

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ഓട്ടോറിക്ഷയിലുടെ കടത്താൻ ശ്രമിച്ച 63 കിലോ കഞ്ചാവ്  വാളയാർ ചെക്പോസ്റ്റിന് സമീപം പിടികൂടി. മൂന്ന് തമിഴ്നാട് സ്വദേശികളെയും ലഹരിവിരുദ്ധ സ്ക്വാഡും പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്

Three persons arrested for trying to smuggle 63 kg of cannabis into Kerala in an auto rickshaw
Author
Palakkad, First Published Nov 4, 2020, 6:18 PM IST

പാലക്കാട്: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ഓട്ടോറിക്ഷയിലുടെ കടത്താൻ ശ്രമിച്ച 63 കിലോ കഞ്ചാവ്  വാളയാർ ചെക്പോസ്റ്റിന് സമീപം പിടികൂടി. മൂന്ന് തമിഴ്നാട് സ്വദേശികളെയും ലഹരിവിരുദ്ധ സ്ക്വാഡും പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. തേനി  സ്വദേശികളായ  ജയശീലൻ, ഖാദർ, ഇ റോഡ് സ്വദേശി കേശവൻ എന്നിവരെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വാളയാർ പൊലീസും ചേർന്ന് പിടികൂടിയത്. 

മൂന്ന് ചാക്കുകളിലായി പ്രത്യേകമായി പാക്ക് ചെയ്ത 31 കവറുകളിലായിരുന്നു കഞ്ചാവ്. തമിഴ്നാട്ടിലെ കമ്പം, തേനി  പ്രദേശങ്ങളിൽ നിന്നാണ് ഇവർ കഞ്ചാവെത്തിച്ചത്.  തൃശ്ശുർ, എറണാകുളം ഉൾപ്പെടെ മധ്യകേരളത്തിലെ വിവിധയിടങ്ങളിലേക്ക് വിൽപ്പനയ്ക്കുളളവയാണിതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം

Follow Us:
Download App:
  • android
  • ios