ഗുണ്ടാതലൻ മുഖിം കാലായെയും മറ്റൊരു തടവുകാരനെയും അനുഷല്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. 

ലഖ്‍നൌ: ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജയിലില്‍ വെടിവെപ്പ്. വെടിയുതിര്‍ത്ത വിചാരണ തടവുകാരന്‍ അനുഷൽ ദീക്ഷിത് അടക്കം മൂന്നുപേര്‍ മരിച്ചു. ഗുണ്ടാതലൻ മുഖിം കാലായെയും മറ്റൊരു തടവുകാരനെയും അനുഷല്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. പിന്നാലെ അഞ്ച് തടവുകാരെ ബന്ദികളാക്കുകയും ഇവരെ കൊലപ്പെടുത്തുകയും ചെയ്യുമെന്ന് അനുഷല്‍ ദീക്ഷിത് ഭീഷണിപ്പെടുത്തി. അനുഷല്‍ ദീക്ഷിതിനെ വെടിവെച്ച് കൊലപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.