സെല്‍ഫിയെടുക്കവേ ട്രെയിന്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ രക്ഷപ്പെടാനായി അടുത്ത ട്രാക്കിലേക്ക് ചാടിയെങ്കിലും കുട്ടികളെ കാത്തിരുന്നത് വന്‍ദുരന്തമായിരുന്നു. 

ദില്ലി: സെല്‍ഫിയെടുക്കവേ ട്രെയിന്‍ വരുന്നത് കണ്ട പരിഭ്രാന്തിയില്‍ അടുത്ത ട്രാക്കിലേക്ക് ചാടിയ മൂന്ന് കുട്ടികള്‍ ട്രെയിനിടിച്ച് മരിച്ചു. ഹരിയാനയിലെ പാനിപത്തിലാണ് സംഭവം. ഒരു കല്ല്യാണത്തില്‍ പങ്കെടുക്കാനായി പാനിപത്തിലെത്തിയതായിരുന്നു ഇവര്‍. സെല്‍ഫിയെടുക്കവേ ട്രെയിന്‍ വരുന്നത് കണ്ടതോടെ കുട്ടികള്‍ അടുത്ത ട്രാക്കിലേക്ക് ചാടി. എന്നാല്‍ അവരെ കാത്തിരുന്നത് വന്‍ ദുരന്തമായിരുന്നു.

അതേസമയം രക്ഷപ്പെടാനായി ചാടിയ ട്രാക്കില്‍ ട്രെയിന്‍ വരുന്നുണ്ടായിരുന്നു. ഇത് ശ്രദ്ധിക്കാതെയാണ് മൂന്നുപേരും ട്രാക്കിലേക്ക് ചാടിയത്. എന്നാല്‍ ഇവരുടെ കൂടെയുണ്ടായിരുന്ന നാലമത്തെയാള്‍ എതിര്‍വശത്തെ ട്രാക്കിലേക്ക് ചാടി രക്ഷപ്പെട്ടു. പത്തൊമ്പതും പതിനെട്ടും വയസായ കുട്ടികളാണ് മരിച്ചത്.