ഇന്ന് രാവിലെയാണ് സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി ഓപ്പറേഷൻ നടത്തിയത്. പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.

ശ്രീനഗർ:ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തിന് നാല് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാനം അശാന്തമായി തുടരുകയാണ്. കിഷ്ത്വാർ, ബാരാമുള്ള എന്നിവിടങ്ങളിലാണ് കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനിടെ സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. 

ഇന്ന് രാവിലെയാണ് സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി ഓപ്പറേഷൻ നടത്തിയത്. പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. കിഷ്ത്വാറിൽ ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. അതേസമയം ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദോഡയിൽ എത്തി. 

സംസ്ഥാനത്ത് തീവ്രവാദം അതിന്‍റെ അവസാന ശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിനെതിരെയും മോദി ആഞ്ഞടിച്ചു. ഏറ്റമുട്ടലുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സുരക്ഷാ കർശനമാക്കിയിരിക്കുയാണ്. പരിശോധന കർശനമാക്കി തെരഞ്ഞെടുപ്പ് ദിനം അക്രമ സംഭവങ്ങൾ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സുരക്ഷാസേന.

Read More :1000 രൂപ കൂടുതൽ തരാം!നസീറിന്‍റെ വാക്ക് വിശ്വസിച്ച ഇടുക്കിയിലെ ഏലം കർഷകർക്ക് പോയത് കോടികൾ, പിടികൂടി പൊലീസ്