ജമ്മുകശ്മീര്‍: ജമ്മുക്കശ്മീരിലെ നൗശേരയിൽ പാക് വെടിവയ്പ്പിൽ ഒരു ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു. നിരവധി ഗ്രാമീണർക്ക് പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റു. കഴിഞ്ഞ ദിവസം പാക് അധീന കശ്മീരിലെ ഭീകരക്യാമ്പുകൾ ഇന്ത്യൻ സേന തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് പാക് പ്രകോപനം.

അവന്തിപ്പോരയിൽ സുരക്ഷ സേന മൂന്ന് ഭീകരരെ വധിച്ചു. സുരക്ഷ ഉദ്യോഗോസ്ഥർ നടത്തിയ തെരച്ചിലിനിടെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങളും, വെടിക്കോപ്പുകളും കണ്ടെടുത്തു. പ്രദേശത്ത് സുരക്ഷ സേന തെരച്ചിൽ തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.