പുൽവാമ ജില്ലയിലെ കാക്കാപ്പോറയിലെ ഗാത്ത് മുഹല്ല പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ ഭീകരരെ സൈന്യം വധിച്ചു. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പുൽവാമ ജില്ലയിലെ കാക്കാപ്പോറയിലെ ഗാത്ത് മുഹല്ല പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഒരു പെൺകുട്ടി ഉൾപ്പെടെ രണ്ട് പ്രദേശവാസികൾക്ക് ഏറ്റുമുട്ടലിനിടെ പരിക്കേറ്റു. ഇസ്രത് ജാൻ, ഗുലാം നബി ദാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട ഭീകരർക്ക് നൗഗാം ആക്രമണവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം നൗഗാമിൽ ബിജെപി നേതാവ് അൻവർ ഖാനെ വീട്ടിലെത്തി കൊലപ്പെടുത്താൻ ഭീകരർ ശ്രമിച്ചിരുന്നു. പ്രദേശത്ത് സൈന്യം ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്.