Asianet News MalayalamAsianet News Malayalam

ബംഗളൂരുവിൽ നിർമ്മാണത്തിലിരുന്ന ജലസംഭരണി തകർന്ന് മൂന്ന് പേർ മരിച്ചു

അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഇരുപതോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

Three were died after water tank collapses in Bengaluru
Author
Bengaluru, First Published Jun 17, 2019, 7:14 PM IST

ബംഗളൂരു: ബംഗളൂരുവിൽ നിർമ്മാണത്തിലിരിക്കുന്ന ജലസംഭരണി തകർന്ന് മൂന്ന് പേർ മരിച്ചു. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഇരുപതോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് 40 ഉയരമുള്ള ജലസംഭരണി തകർന്ന് അപകടമുണ്ടായത്. അമൃതള്ളിയിലെ ജോ​ഗപ്പാ ലേഔട്ടിലാണ് സംഭവം. 

ബം​ഗളൂരു ജലവിതരണ വകുപ്പിന്റെ കീഴിലുള്ള ജലസംഭരണിയാണ് നിർമ്മാണപ്രവർത്തികൾ നടക്കുന്നതിനിടെ തകർന്ന് വീണത്. അപകടമുണ്ടായി കൃത്യസമയത്ത് തന്നെ പൊലീസും അ​ഗ്നിശമനാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. പത്തോളം തൊഴിലാളികൾ അപകടസ്ഥലത്ത് കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. അവർക്കായുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണെന്നും മുതിർന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. 
  
​ഗ്രാമ വികസന മന്ത്രി കൃഷ്ണ ബ്യാരെ ​ഗൗഡ, ഹെബ്ബാൾ എംഎൽഎ ഭാരതി സുരേഷ്, എസിപി സീമന്ത് കുമാർ സിം​ഗ് എന്നിവർ അപകട സ്ഥലം സന്ദർശിച്ചു.  

Follow Us:
Download App:
  • android
  • ios