കോൺഗ്രസ്, തിപ്ര മോത പാർട്ടി, സിപിഎം എംഎൽഎമാരെ സസ്പെന്റ് ചെയ്തതിന് പിന്നാലെയായിരുന്നു കയ്യാങ്കളി

അഗർത്തല: ത്രിപുര നിയമസഭയില്‍ കയ്യാങ്കളി. ബിജെപി എംഎല്‍എ അശ്ലീല വീഡിയോ കണ്ടതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ചോദ്യം ഉന്നയിച്ചതോടെയാണ്‌ ബിജെപി - തിപ്ര മോത എംഎല്‍എമാര്‍ തമ്മില്‍ ഏറ്റുട്ടലുണ്ടായത്. പിന്നാലെ നിയമസഭ നിര്‍ത്തിവച്ചു. സഭാ നടപടികള്‍ തടസ്സപ്പെടുത്തിയ അഞ്ച് പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബിജെപി എംഎല്‍എയായ ജാദബ് ലാല്‍ നാഥ് നിയമസഭയില്‍ വച്ച് അശ്ലീല വീഡിയോ കണ്ടതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് അമീഷ് ദേബര്‍മയാണ് ചോദ്യം ഉന്നയിച്ചത്. ഇതോടെയാണ് ഇരുപക്ഷവും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. ബജറ്റ് സമ്മേളനത്തിനിടെയാണ് അക്രമം അരങ്ങേറിയത്.

YouTube video player