കാടിനുള്ളിലേക്ക് നിരങ്ങി നീങ്ങുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ വാഹനമിടിച്ച് പരുക്കേറ്റ കടുവ ചത്തു. മഹാരാഷ്ടയിലെ നാഗ്‌സിര ദേശീയോദ്യാനത്തിലെ ആണ്‍ കടുവയാണ് ചത്തത്. വാഹനമിടിച്ച് റോഡരികില്‍ വീണ് കിടക്കുന്ന കടുവയുടെ വീഡിയോ ട്വിറ്ററിലൂടെ പുറത്തുവന്നിരുന്നു. 

വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. കാറിടിച്ച് റോഡില്‍ വീണ കടുവ അല്‍പസമയത്തിനുള്ളില്‍ കാടിനുള്ളിലേക്ക് നിരങ്ങി നീങ്ങുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. അടുത്ത ദിവസം രാവിലെ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ കണ്ടെത്തി ചികിത്സ നല്‍കിയെങ്കിലും ചാവുകയായിരുന്നു. മാനദണ്ഡങ്ങള്‍ അനുസരിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം സംസ്‌കരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

Scroll to load tweet…


വന്യജീവി സങ്കേതത്തിലൂടെയുള്ള റോഡുകളില്‍ വാഹനമിടിച്ച് കടുവകള്‍ ചത്തുപോകുന്നത് സ്ഥിരസംഭവമാവുകയാണ്. 2011 മുതല്‍ 2021 വരെ 26 കടുവകളാണ് റോഡ് അപകടങ്ങളില്‍ ചത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വന്യജീവി സങ്കേതങ്ങളിലൂടെ വാഹനമോടിക്കുന്നവര്‍ അതീവശ്രദ്ധ പാലിക്കണമെന്നാണ് വീഡിയോ പങ്കുവച്ച് സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നത്. 

അട്ടപ്പാടി താവളം മുള്ളി റോഡിൽ ആനക്കൂട്ടം, റോഡില്‍ നിന്നത് അരമണിക്കൂർ

YouTube video player