Asianet News MalayalamAsianet News Malayalam

ബെഡ്ഡില്‍ കിടന്ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന കടുവ; വെള്ളപ്പൊക്കത്തിന്‍റെ ദുരന്ത ചിത്രം

ഏറെ അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ടതോടെ വീട്ടുടമ വനപാലകരെയും നാട്ടുകാരെയും വിവരമറിയിച്ചു. വീട്ടിലെ ബെഡില്‍ കയറിക്കിടന്ന കടുവ ഭക്ഷണവും കഴിച്ചു. വനപാലകരെത്തി കടുവയെ മയക്കി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. 

Tiger's "Bed N Breakfast" In Assam Home
Author
Guwahati, First Published Jul 18, 2019, 3:43 PM IST

ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്കത്തിന്‍റെ ദുരന്ത ചിത്രമാകുകയാണ് ഈ കടുവ. വെള്ളപ്പൊക്കം കാരണം കാസിരംഗ വന്യജീവി സങ്കേതത്തില്‍നിന്ന് രക്ഷപ്പെട്ട കടുവ അഭയം പ്രാപിച്ചത് ദേശീയപാതക്കരികിലെ വീട്ടില്‍. വെള്ളപ്പൊക്കം കാട്ടിലെ മൃഗങ്ങളെ എങ്ങനെ ബാധിച്ചുവെന്നതിന്‍റെ ഉദാഹരണമായിരുന്നു കടുവയുടെ ദൈന്യത. ഭക്ഷണം കിട്ടാതെ ഏറെ അലഞ്ഞ കടുവ ഒടുവില്‍ വീട്ടില്‍ അഭയം പ്രാപിച്ചു. ഏറെ അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ടതോടെ വീട്ടുടമ വനപാലകരെയും നാട്ടുകാരെയും വിവരമറിയിച്ചു. വീട്ടിലെ ബെഡില്‍ കയറിക്കിടന്ന കടുവ ഭക്ഷണവും കഴിച്ചു. വനപാലകരെത്തി കടുവയെ മയക്കി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. 

മനുഷ്യര്‍ മാത്രമല്ല, ആയിരക്കണക്കിന് മൃഗങ്ങളുമാണ് ഉത്തരേന്ത്യയിലെ വെള്ളപ്പൊക്കത്തില്‍ വലയുന്നത്. കാസിരംഗ നാഷണല്‍ പാര്‍ക്കിലെ 95 ശതമാനം മൃഗങ്ങളും വെള്ളപ്പൊക്കത്തില്‍ കഷ്ടതയനുഭവിച്ചെന്ന് അധികൃതര്‍ അറിയിച്ചു. കാസിരംഗയിലെ പ്രത്യേകതയായ കാണ്ടാമൃഗമടക്കം 30ഓളം വന്യമൃഗങ്ങളാണ് ഒരാഴ്ചയില്‍ മാത്രം ചത്തത്. ഇപ്പോള്‍ വനമേഖലയില്‍ വെള്ളം താഴ്ന്ന് തുടങ്ങിയെന്നും അധികൃതര്‍ പറഞ്ഞു. നാഷണല്‍ പാര്‍ക്കിന്‍റെ വടക്കുഭാഗം ബ്രഹ്മപുത്ര നദിയാല്‍ ചുറ്റപ്പെട്ടതാണ്. രണ്ട് വര്‍ഷം മുമ്പത്തെ പ്രളയത്തില്‍ 31 കാണ്ടാമൃഗങ്ങളടക്കം 360 വന്യമൃഗങ്ങളാണ് ചത്തത്. 

Follow Us:
Download App:
  • android
  • ios