ആസാമിലെ ലക്കിംപൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട പൌലോഷ് കര്‍മാക്കര്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ കടുവകൂട്ടിലെ കുളം വൃത്തിയാക്കുവാന്‍ കയറിയതായിരുന്നു ഇദ്ദേഹം എന്നാണ് മൃഗശാല ക്യൂറേറ്റര്‍ റയാ ഫാല്‍ഗോ മാധ്യമങ്ങളോട് പറഞ്ഞു. 

ഈറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ മൃഗശാല ജീവനക്കാരനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി. പൌലോഷ് കര്‍മാക്കര്‍ എന്ന 35വയസുകാരനെയാണ് ഈറ്റനഗറിലെ മൃഗശാലയിലെ പെണ്‍ കടുവ ആക്രമിച്ചത്. ദേഹം മുഴുവന്‍ മുറിവോടെ കണ്ടെത്തിയ പൌലോഷിനെ ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണം സംഭവിച്ചിരുന്നു. മൃഗശാലയിലെ ഡോക്ടര്‍ തന്നെ മരണം സ്ഥിരീകരിച്ചു.

ആസാമിലെ ലക്കിംപൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട പൌലോഷ് കര്‍മാക്കര്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ കടുവകൂട്ടിലെ കുളം വൃത്തിയാക്കുവാന്‍ കയറിയതായിരുന്നു ഇദ്ദേഹം എന്നാണ് മൃഗശാല ക്യൂറേറ്റര്‍ റയാ ഫാല്‍ഗോ മാധ്യമങ്ങളോട് പറഞ്ഞു. കടുവയുടെ വിരഹകേന്ദ്രമായ പ്രധാന കൂട്ടിലേക്ക് ജീവനക്കാര്‍ കയറുമ്പോള്‍ കടുകളെ മറ്റൊരു അനുബന്ധ കൂട്ടിലേക്ക് മാറ്റും. ഇത്തരത്തില്‍ മാറ്റിയ കൂടുകള്‍ തുറന്നിരുന്നുവെന്നാണ് തുടര്‍ന്നുള്ള അന്വേഷണത്തില്‍ മനസിലായത്.

മൃഗശാലയിലെ മൃഗ പരിപാലകരില്‍ നിന്നും സംഭവിച്ച തെറ്റാണ് ഇത്തരത്തില്‍ ഒരു അപകടത്തിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഫോറന്‍സിക് പരിശോധനയും പൊലീസ് പൂര്‍ത്തിയാക്കി. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി പൊലീസ് കാത്തുനില്‍ക്കുകയാണ്. ചിപ്പി എന്ന് പേരുള്ള ബംഗാള്‍ പെണ്‍ കടുവയാണ് ആക്രമണം നടത്തിയത് എന്നാണ് പ്രഥമിക വിവരം. 

ചിത്രം: പ്രതീകാത്മകം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona