Asianet News MalayalamAsianet News Malayalam

നിര്‍ഭയ: ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മരണവാറണ്ട് ഇറക്കാനാകില്ലെന്ന് കോടതി, ജയില്‍ അധികൃതരുടെ ഹർജി തള്ളി

നിര്‍ഭയ കേസില്‍  ദയാഹര്‍ജി തള്ളിയ മൂന്ന് പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക്  മാറ്റി. 

Tihar Jail authorities petition on nirbhaya case is rejected
Author
Delhi, First Published Feb 7, 2020, 3:39 PM IST

ദില്ലി: നിര്‍ഭയ കേസില്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന തീഹാര്‍ ജയിലധികൃതരുടെ ആവശ്യം പട്യാല ഹൗസ് കോടതി തള്ളി. മൂന്ന് പ്രതികള്‍ നിയമപരമായ എല്ലാ അവസരങ്ങളും പൂര്‍ത്തിയാക്കിയതാണെന്നും വധശിക്ഷ 20ന് നടപ്പാക്കണമെന്നുമാണ് തീഹാര്‍ ജയിലധികൃതര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മരണവാറണ്ട് പുറപ്പെടുവിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി പ്രതികള്‍ക്ക് ദില്ലി ഹൈക്കോടതി ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ടെന്നും നിരീക്ഷിച്ചുഅതേസമയം നിര്‍ഭയ കേസില്‍  ദയാഹര്‍ജി തള്ളിയ മൂന്ന് പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക്  മാറ്റി. 

നിയമപരമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാന്‍ ദില്ലി ഹൈക്കോടതി നല്‍കിയ സമയം വരെ കാത്തിരിക്കാമെന്ന് വ്യക്തമാക്കിയാണ് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. വധശിക്ഷ ഘട്ടംഘട്ടമായിനടപ്പാക്കാനാവില്ലെന്ന ദില്ലി ഹൈക്കോടതി വിധിയേയും കേന്ദ്രം ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു. രാജ്യത്തിന്‍റെ ക്ഷമ മതിയാവോളം പരീക്ഷിക്കപ്പെട്ടെന്നും പ്രതികള്‍ നിയമം കൈയിലെടുക്കുകയാണെന്നും സോളിസിറ്റര്‍ ജനറല്‍  കോടതിയെ അറിയിച്ചു. പവന്‍ഗുപ്ത ഇനിയും രാഷ്ട്രപതിക്ക്  ദയാഹര്‍ജി നല്‍കിയിട്ടില്ലെന്നതും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 

Read More: നിര്‍ഭയ കൂട്ടബലാത്സംഗക്കേസ്: അക്ഷയ് താക്കൂറിന്‍റെ ദയാഹർജിയും രാഷ്ട്രപതി തള്ളി...

 

Follow Us:
Download App:
  • android
  • ios