ഇന്ത്യയിൽ ആപ്പിനകത്ത് നിയമവിരുദ്ധമോ, അശ്ലീലമോ ആയ ഉള്ളടക്കങ്ങൾ പാടില്ലെന്ന കർശന നിബന്ധന പാലിക്കാനാണ് ഈ തീരുമാനം

ദില്ലി: ചൈനീസ് സോഷ്യൽ മീഡിയ ആപ്പായ ടിക് ടോക് 60 ലക്ഷം വീഡിയോ ക്ലിപ്പുകൾ നീക്കം ചെയ്തു. ആപ്പിന്റെ ചടങ്ങൾ ലംഘിച്ചതിനാണ് നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ത്യയിൽ ആപ്പിനകത്ത് നിയമവിരുദ്ധമോ, അശ്ലീലമോ ആയ ഉള്ളടക്കങ്ങൾ പാടില്ലെന്ന കർശന നിബന്ധന പാലിക്കാനാണ് ഈ തീരുമാനം.

ആപ്പിന് ഇന്ത്യയിൽ ഇന്ന് 20 കോടി ഉപഭോക്താക്കളുണ്ടെന്ന് ആപ്പിന്റെ മാതൃകമ്പനിയായ ബീജിങ്ങിലെ ബൈറ്റെഡാൻസ് ടെക്‌നോളജി കമ്പനി പറഞ്ഞു. അതിവേഗത്തിലാണ് ആപ്പിന്റെ വളർച്ചയെന്നും അവർ അവകാശപ്പെട്ടു.

ആർഎസ്എസിന്റെ സംഘടനയായ സ്വദേശി ജാഗരൺ മഞ്ചിന്റെ പരാതിയെ തുടർന്നാണ് ടിക് ടോക് ആപ്പിന് കേന്ദ്ര ഇലക്ട്രോണിക്-ഐടി വകുപ്പ് നോട്ടീസ് നൽകിയത്. ആപ്പിന്റെ ഉള്ളടക്കത്തെ സംബന്ധിച്ചതായിരുന്നു പരാതി. ഈ ആപ്പ് ദേശതാത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതാണെന്നും ആരോപിച്ചു.

എന്നാൽ ഈ വാദം തള്ളിയ ബൈറ്റെഡാൻസ് ഇന്ത്യയിൽ ഡാറ്റ സെന്റർ ആരംഭിക്കുമെന്നും ഇന്ത്യയിലെ ഉപഭോക്താക്കളുടെ വിവരങ്ങൾ ഇന്ത്യയിൽ തന്നെ സൂക്ഷിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നും വ്യക്തമാക്കി.