Asianet News MalayalamAsianet News Malayalam

'ഇനി കോണ്‍ഗ്രസുകാര്‍ ചാവുന്നതാണ് നല്ലത്'; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനാകാത്തതിനെതിരെ ആംആദ്മി

''ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക സഖ്യം എതിര്‍ത്ത് കോണ്‍ഗ്രസ് ബിജെപിയെ സഹായിച്ചു. ഇപ്പോള്‍ അവര്‍ മഹാരാഷ്ട്രയെ ഒരു തളികയില്‍ വച്ച്  ബിജെപിക്ക് നല്‍കുന്നു. 

time for congress to die says app leader in maharashtra govt formation
Author
Delhi, First Published Nov 12, 2019, 3:01 PM IST

ദില്ലി: മഹാരാഷ്ട്രയില്‍ അനുകൂല സാഹചര്യമായിട്ടും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ താമസം വരുത്തുന്ന കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ആംആദ്മി പാര്‍ട്ടി നേതാവ് പ്രീതി ശര്‍മ്മ മേനോന്‍. മഹാരാഷ്ട്രയുടെ ഭരണം കോണ്‍ഗ്രസ് ബിജെപിക്ക് തളികയില്‍ വച്ചുനല്‍കുകയാണെന്ന് ആം ആദ്മി കുറ്റപ്പെടുത്തി. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക സഖ്യം എതിര്‍ത്ത് കോണ്‍ഗ്രസ് ബിജെപിയെ സഹായിച്ചു. ഇപ്പോള്‍ അവര്‍ മഹാരാഷ്ട്രയെ ഒരു തളികയില്‍ വച്ച്  ബിജെപിക്ക് നല്‍കുന്നു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്‍സിപിക്കൊപ്പം ചേരണം. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് മരിക്കേണ്ട സമയമാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഒക്ടോബര്‍ 24 ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും മന്ത്രിസഭ രൂപീകരിക്കാന്‍ പാര്‍ട്ടികള്‍ക്കായിട്ടില്ല. 488 അംഗ സഭയില്‍ ഒരു പാര്‍ട്ടിക്കും  കേവല ഭൂരിപക്ഷം നേടാനാകാത്തതാണ് മന്ത്രിസഭാ രൂപീകരണം വൈകിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ശിവസേന ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുകയും കോണ്‍ഗ്രസിനും എന്‍സിപിക്കുമൊപ്പം ചേരാന്‍ തീരുമാനിക്കുകയുമായിരുന്നു.

Follow Us:
Download App:
  • android
  • ios