കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി നിരവധി പേര്‍ക്ക് പരിക്ക്. പാര്‍ട്ടിയിലെ രണ്ട് ഗ്രൂപ്പുകളാണ് പരസ്പരം ഏറ്റുമുട്ടിയത്. വാര്‍ത്താഏജന്‍സിയായ എഎന്‍ഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച കുച്ച്ബിഹാര്‍ ജില്ലയിലെ ദിന്‍ഹതാ എന്ന പ്രദേശത്താണ് സംഘര്‍ഷമുണ്ടായത്. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയതും റിപ്പോര്‍ട്ടില്‍ പറയുന്നു.