തദ്ദേശ തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണകക്ഷി വൻ വിജയം നേടുന്ന പതിവ് തിരുത്തിയാണ് തമിഴ്നാട് ഇത്തവണ വിധിയെഴുതിയത് മുഖ്യമന്ത്രി പളനിസാമിയുടെ നാടായ എടപ്പാടിയിലടക്കം അണ്ണാ ഡിഎംകെ സ്ഥാനാർത്ഥി പരാജയപ്പെട്ടു

ചെന്നൈ: തമിഴ്നാട്ടിലെ തദ്ദേശഭരണ സ്ഥാനപങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെയ്ക്ക് കനത്ത തിരിച്ചടി. തദ്ദേശ തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണകക്ഷി വൻ വിജയം നേടുന്ന പതിവ് തിരുത്തിയാണ് തമിഴ്നാട് ഇത്തവണ വിധിയെഴുതിയത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഗതി വ്യക്തമാക്കുന്ന ഫലമായാണ് തദ്ദേശതെരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്.

Add Asianetnews as a Preferred SourcegooglePreferred

മുഖ്യമന്ത്രി പളനിസാമിയുടെ നാടായ എടപ്പാടിയിലടക്കം അണ്ണാ ഡിഎംകെ സ്ഥാനാർത്ഥി പരാജയപ്പെട്ടു. ജില്ലാ പഞ്ചായത്തുകളിലെ 515ൽ 237 വാർഡുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലെ 5067 വാർഡുകളിൽ 2285 വാർഡുകളും ഡിഎംകെ വിജയിച്ചു.