Asianet News MalayalamAsianet News Malayalam

ഡോക്ടർക്ക് നേരെ ഓപ്പറേഷൻ തിയറ്ററിൽ ലൈംഗികാതിക്രമം; പ്രതിയെ പിടികൂടാൻ ആശുപത്രി വാർഡിലേക്ക് ജീപ്പോടിച്ച് പൊലീസ്

രോഗികളും കൂട്ടിരിപ്പുകാരും നിറഞ്ഞ വാർഡിലെ കിടക്കകള്‍ക്കിടയിലൂടെയാണ് എസ്‍യുവി എത്തിയത്

To Arrest Nursing Officer Who Harassed AIIMS Doctor Police Drive SUV Into Hospital Ward
Author
First Published May 23, 2024, 12:21 PM IST

ഡെറാഡൂണ്‍: വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ ആശുപത്രിയിലെ എമർജൻസി വാർഡിലേക്ക് വാഹനം ഓടിച്ചെത്തി പൊലീസ്. നഴ്‌സിംഗ് ഓഫീസറെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് അസാധാരണ നീക്കം നടത്തിയത്. ഋഷികേശിലെ എയിംസ് ആശുപത്രിയിലാണ് (ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) സംഭവം നടന്നത്. 

രോഗികളും കൂട്ടിരിപ്പുകാരും നിറഞ്ഞ വാർഡിലെ കിടക്കകള്‍ക്കിടയിലൂടെയാണ് എസ്‍യുവി എത്തിയത്. വാഹനത്തിന് കടന്നുവരാൻ സുരക്ഷാ ജീവനക്കാർ സ്ട്രെച്ചറുകളും മറ്റും അരികിലേക്ക് തള്ളിനീക്കി വഴിയൊരുക്കുന്നതും വീഡിയോയിലുണ്ട്. വാഹനത്തിൽ പൊലീസുകാർ ഇരിക്കുന്നതും കാണാം. സംഭവത്തിന്‍റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി. 

ഓപ്പറേഷൻ തിയറ്ററിനുള്ളിൽ നഴ്‌സിംഗ് ഓഫീസർ സതീഷ് കുമാർ വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. നഴ്‌സിംഗ് ഓഫീസർ ഇപ്പോൾ സസ്‌പെൻഷനിലാണ്. ഇയാൾ ഡോക്ടർക്ക് അശ്ലീല സന്ദേശം അയച്ചെന്നും ഋഷികേശിലെ പോലീസ് ഓഫീസർ ശങ്കർ സിംഗ് ബിഷ്ത് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. പ്രതിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ സമരത്തിലാണ്. ഡോക്ടർമാർ ആശുപത്രിക്ക് മുൻപിൽ തടിച്ചു കൂടിയതിനാലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാൻ വാർഡിലേക്ക് വാഹനം ഓടിച്ചത് എന്നാണ് റിപ്പോർട്ട്. 

നഴ്സിംഗ് ഓഫീസറെ പിരിച്ചുവിടും വരെ സമരം തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം. ആശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നുണ്ടെങ്കിലും ചൊവ്വാഴ്ച മുതൽ ഡോക്ടർമാർ സമരത്തിലാണ്.

മുൻ ഡിജിപിയുടെ വീട്ടിലെ ഫ്യൂസ് ഊരി ഊർജ വകുപ്പ് സെക്രട്ടറിയായ മുൻ ഭാര്യ; അനാവശ്യ ചെലവ് ഒഴിവാക്കാനെന്ന് മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios