ദില്ലി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് പതിനൊന്ന് മണിക്ക്. പൊതുവിഷയങ്ങളില്‍ ജനങ്ങളുമായി സംവദിക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ പരിപാടിയുടെ എഴുപതാമത് എപ്പിസോഡാണ് ഇന്നത്തേത്. കൊവിഡ് സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തും. ബിഹാര്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഇതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും പ്രധാനമന്ത്രി നടത്തിയേക്കും.