എന്നാൽ എങ്ങോട്ടേയ്ക്കാകും രാഹുൽഗാന്ധി മാറുക എന്നതിൽ വ്യക്തത വന്നിട്ടില്ല. വസതിയിൽ നിന്ന് നീക്കിയ സാധനങ്ങളിൽ ചിലത് സോണിയ ഗാന്ധിയുടെ 10 ജൻപഥിലേക്കാണ് നീക്കിയിരിക്കുന്നത്.

ദില്ലി : എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും. 12 തുഗ്ലക് ലൈനിലെ വസതിയിൽ നിന്ന് രാഹുൽ ഗാന്ധി സാധനങ്ങൾ ഇന്നലെയോടെ നീക്കി. അയോഗ്യത സാഹചര്യത്തിൽ വസതി ഇന്നോടെ ഒഴിയണം എന്നാണ് ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നിർദ്ദേശം. എന്നാൽ എങ്ങോട്ടേയ്ക്കാകും രാഹുൽഗാന്ധി മാറുക എന്നതിൽ വ്യക്തത വന്നിട്ടില്ല. വസതിയിൽ നിന്ന് നീക്കിയ സാധനങ്ങളിൽ ചിലത് സോണിയ ഗാന്ധിയുടെ 10 ജൻപഥിലേക്കാണ് നീക്കിയിരിക്കുന്നത്. വസതി ഒഴിയുന്ന സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന് രാഹുൽ ഗാന്ധിയെ സന്ദർശിച്ചേക്കും. 2004 ൽ എംപി ആയ രാഹുൽഗാന്ധി 2005 മുതൽ ഇതേ വസതിയിലാണ് താമസിക്കുന്നത്. 

'മക്കളില്ല, കുഞ്ഞിനെ വാങ്ങിയത് വളർത്താൻ, ജോലി സ്ഥലത്ത് വെച്ച് പരിചയപ്പെട്ട സ്ത്രീയാണ് അമ്മ': കരമന സ്വദേശിനി

YouTube video player