Asianet News MalayalamAsianet News Malayalam

നിർമ്മാണ ചെലവ് പിരിഞ്ഞുകിട്ടിയാൽ, വീണ്ടും ടോൾ പിരിക്കാമോ?, വിശദമായി പരിശോധിക്കാൻ സുപ്രീംകോടതി

നിർമ്മാണത്തിന് ചെലവായി തുകയെക്കാൾ ടോൾ പിരിക്കാനാകുമോ, കേരളത്തിൽ അടക്കം ഉയർന്ന് കേട്ട വിഷയമാണിത്.

Toll collection period Supreme Court to examine in detail
Author
First Published Nov 25, 2022, 8:23 PM IST

ദില്ലി: നിർമ്മാണത്തിന് ചെലവായി തുകയെക്കാൾ ടോൾ പിരിക്കാനാകുമോ, കേരളത്തിൽ അടക്കം ഉയർന്ന് കേട്ട വിഷയമാണിത്.ഏതായാലും ഈ വിഷയത്തിൽ ഒരു ഇടപെടൽ സുപ്രീം കോടതിയിൽ നിന്നുണ്ടായേക്കും. റോഡിന്റെ നിര്‍മ്മാണ ചെലവിനേക്കാള്‍ കൂടുതല്‍ തുക കരാര്‍ കാലാവധിക്ക് ശേഷം ടോള്‍ പിരിക്കുന്നത് വിശദമായ പരിശോധിക്കേണ്ട വിഷയമാണെന്ന് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

മധ്യപ്രദേശിൽ നിന്നുള്ള കേസിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകികൊണ്ടാണ് കോടതി ഈ നീരീക്ഷണം നടത്തിയത്. മധ്യപ്രദേശിലെ ലെബാദ് മുതല്‍ നയാഗാവ് വരെയുള്ള സംസ്ഥാന പാതയില്‍  നിര്‍മ്മാണത്തിന് ചെലവായ തുക കരാര്‍ കാലാവധിക്ക് ശേഷവും പിരിക്കുന്നു എന്നാണ് ഹര്‍ജിക്കാർ കോടതിയിൽ വാദിച്ചത്. ഈ വിഷയത്തെ നേരത്ത മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഇത് തള്ളിയിരുന്നു. 

ഒടുവിലാണ് നിയമപ്പോരാട്ടം സുപ്രീം കോടിതിയിൽ എത്തിയത്. ഇത്തരം നടപടികൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് ലാഭമുണ്ടാക്കാനാണെന്നും തീർത്തും ഭരണഘടനാ വിരുദ്ധമായ നടപടയാണിതെന്നും ഹർജിക്കാർക്കായി അഭിഭാഷകർ വാദിച്ചു. ടോൾ പിരവ് വലിയ ഭാരമാണ് ജനങ്ങളിലേക്ക് നൽകുന്നതെന്നും ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്തും അഭിഭാഷകന്‍ അല്‍ജോ ജോസഫും കോടതിയിൽ വാദ മുഖങ്ങൾ നിരത്തി. കേസ് എതായാലും വിശദമായി പരിശോധിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കേരളത്തിന് മാത്രമല്ല ഇന്ത്യ ഒട്ടാകെ നിർണ്ണായകമാകും ഈ ഹർജിയിലെ തീരുമാനം.

Read more: കടൽക്കൊല കേസ്; ബോട്ടിലുണ്ടായിരുന്ന 9 മത്സ്യതൊഴിലാളികളും നഷ്ടപരിഹാരത്തിന് അർഹരെന്ന് സുപ്രീംകോടതി

അതേസമയം, സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള ഹർജികളിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചാണ് കേന്ദ്രത്തിന് നോട്ടീസ് നൽകിയത്. അറ്റോണി ജനറലിനും കോടതി പ്രത്യേക നോട്ടീസയച്ചു. നാലാഴ്ചയ്ക്കകം പ്രതികരണം തേടിയാണ് നോട്ടീസ്. പത്തു വർഷമായി ഹൈദരാബാദിൽ  ഒന്നിച്ചു കഴിയുന്ന സ്വവർഗ്ഗ പങ്കാളികളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. 

Follow Us:
Download App:
  • android
  • ios