അറസ്റ്റില്‍ നിന്ന് ബോംബെ ഹൈക്കോടതി ഇരുവര്‍ക്കും സംരക്ഷണം നല്‍കിയിട്ടുണ്ട്. ടൂള്‍കിറ്റ് നിര്‍മ്മിച്ചതിലും പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ പ്രതിനിധികളുമായി  വീഡിയോ കോണ്‍ഫ്രന്‍സ് നടത്തിയതിലും ഇരുവരില്‍ നിന്നും വിവരം തേടും. 

മുംബൈ: ടൂള്‍കിറ്റ് കേസില്‍ പ്രതികളായ മലയാളി അഭിഭാഷക നിഖിത ജേക്കബിനെയും ഷന്തനു മുളുകിനെയും പൊലീസ് ചോദ്യം ചെയ്യുന്നു. ഇരുവരും ദില്ലിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായിരുന്നു. അറസ്റ്റില്‍ നിന്ന് ബോംബെ ഹൈക്കോടതി ഇരുവര്‍ക്കും സംരക്ഷണം നല്‍കിയിട്ടുണ്ട്. ടൂള്‍കിറ്റ് നിര്‍മ്മിച്ചതിലും പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ പ്രതിനിധികളുമായി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തിയതിലും ഇരുവരില്‍ നിന്നും വിവരം തേടും. പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്റെ ഇമെയില്‍ അക്കൗണ്ട് നിയന്ത്രിച്ചത് നിഖിത ആണെന്നാണ് ദില്ലി പൊലീസിന്റെ ആരോപണം.