08:16 PM (IST) Mar 19

22 മുതൽ ജനതാ കർഫ്യൂ

ഈ 22 മുതൽ രാവിലെ 7 മണിക്കും രാത്രി 10 മണിക്കും ഇടയിൽ എല്ലാ പൗരൻമാർ സ്വയം ജനതാ കർഫ്യു പാലിക്കണം. ഈ സമയത്ത് ആരും പുറത്തിറങ്ങരുത്.. റോഡിലിറങ്ങരുത്.

08:14 PM (IST) Mar 19

ജനതാ കർഫ്യൂ പ്രഖാപിച്ച് പ്രധാനമന്ത്രി

ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്ക് വേണ്ടി കർഫ്യൂ പാലിക്കണമെന്ന് പ്രധാനമന്ത്രി. 

08:13 PM (IST) Mar 19

പരമാവധി വീടിന് പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി

ജനങ്ങൾ പരമാവധി വീടിന് പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി

08:13 PM (IST) Mar 19

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. 

07:57 PM (IST) Mar 19

ഗുജറാത്തിൽ രണ്ട് പേർക്ക് കൂടി കൊവിഡ്

ഗുജറാത്തിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

Scroll to load tweet…
07:22 PM (IST) Mar 19

രണ്ട് പേർക്ക് കൊവിഡ് ഭേദമായി

ബെംഗളൂരുവിൽ രണ്ട് പേർക്ക് കൊവിഡ് ഭേദമായി. ഗൂഗിൾ ജീവനക്കാരൻ, രോഗം ബാധിച്ച ഐടി ജീവനക്കാരൻ്റെ ഭാര്യ എന്നിവർ നാളെ ആശുപത്രി വിടും. 

07:14 PM (IST) Mar 19

ജെഎൻയു ക്യാമ്പസ് പൂർണ്ണമായും അടയ്ക്കുന്നു

ദില്ലി: ജെഎൻയു ക്യാമ്പസ് പൂർണ്ണമായി അടയ്ക്കുന്നു. വിദ്യാർത്ഥികളോട് ഹോസ്റ്റൽ ഒഴിയാൻ നിർദ്ദേശം നൽകി. ഈ മാസം 31 വരെ സർവകലാശാല അടച്ചിടും. നേരത്തെ അക്കാദമിക്ക് കാര്യങ്ങൾ മാത്രമായിരുന്നു റദ്ദാക്കിയത്

07:13 PM (IST) Mar 19

രണ്ട് മാസത്തെ പെന്‍ഷന്‍ ഒരുമിച്ച് നൽകും

തിരുവനന്തപുരം: രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഈ മാസം തന്നെ നല്‍കും. 50 ലക്ഷത്തില്‍പരം ആളുകള്‍ക്ക് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കിട്ടും. അതില്ലാത്തവര്‍ക്കു 1000 രൂപ വീതവും നല്‍കുമെന്നും അതിനായി 100 കോടി വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

07:11 PM (IST) Mar 19

പ്രതിസന്ധി നേരിടാൻ പുതിയ സാമ്പത്തിക പാക്കേജ്

തിരുവനന്തപുരം: നിലവിലെ പ്രതിസന്ധി നേരിടാൻ സംസ്ഥാനത്ത് 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. കുടുംബശ്രീ വഴി 2000 കോടിയുടെ വായ്പ ലഭ്യമാക്കും. ഒപ്പം ഏപ്രില്‍, മേയ് മാസങ്ങളില്‍ ഓരോ മാസവും 1000 കോടിയുടെ തൊഴില്‍ ഉറപ്പ് നടപ്പാക്കും.

07:06 PM (IST) Mar 19

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊവിഡ് 19

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി. കാസര്‍കോഡ് ജില്ലയിലെ ഒരാള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

Read more at: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ 25 പേര്‍ ചികിത്സയില്‍ ...

07:06 PM (IST) Mar 19

ഇന്ന് ലഭിച്ച പരിശോധനാ ഫലങ്ങൾ നെഗറ്റീവ്

തിരുവനന്തപുരം: ഇന്ന് ലഭിച്ച പരിശോധനാ ഫലങ്ങൾ നെഗറ്റീവ്. ജില്ലയിൽ 23 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിച്ചു. എല്ലാം നെഗറ്റീവാണ്. ഇതിൽ ശ്രീചിത്രയിലെ ഡോക്ടർമാരുൾപ്പെടെ ഏഴ് ജീവനക്കാരുടെ ഫലവും ഉൾപ്പെടുന്നു

Read more at: ശ്രീചിത്ര ആശുപത്രിയിൽ ആശ്വാസം ; ഡോക്ടര്‍മാര്‍ അടക്കം ഏഴ് പേര്‍ക്ക് കൊവിഡ് ഇല്ല ...

06:30 PM (IST) Mar 19

സമൂഹ വ്യാപനത്തിൻ്റെ സൂചന ഇത് വരെ ഇല്ലെന്ന് കേന്ദ്രം

തിരുവനന്തപുരം: സമൂഹത്തിന്‍റെ സൂചന ഇതുവരെ ഇല്ലെന്ന് കേന്ദ്രം

06:00 PM (IST) Mar 19

ദില്ലിയിൽ റസ്റ്റോറന്‍റുകൾ 31 വരെ അടച്ചിടും

ദില്ലിയിൽ എല്ലാ റസ്റ്റോറൻറുകളും 31 വരെ അടച്ചിടും. 20 പേരിൽ കൂടുതലുള്ള ആൾക്കൂട്ടത്തിന് വിലക്ക്.

05:53 PM (IST) Mar 19

ഇറാനിൽ ഒരു ഇന്ത്യക്കാരൻ മരിച്ചു

ദില്ലി: ഇറാനിൽ കൊവിഡ് 19 സ്ഥിരീകരിച്ച ഒരു ഇന്ത്യൻ പൗരൻ മരിച്ചു.

05:49 PM (IST) Mar 19

രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ

ദില്ലി: രോഗ വ്യാപനം തടയാൻ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ, 10 വയസിന് താഴെ പ്രായമുള്ളവരും 65 വയസിന് മുകളിൽ പ്രായമുള്ളവരും വീടിന് പുറത്തിറങ്ങരുതെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് നിർദ്ദേശം. മെഡിക്കൽ പ്രൊഫഷണൽസും സർക്കാർ ജീവനക്കാരും ഒഴികെയുള്ള മുതിർന്ന പൗരൻമാർക്കാണ് ഉപദേശം.

05:31 PM (IST) Mar 19

വിമാനങ്ങൾ ഇന്ത്യയിൽ ഇറങ്ങാൻ സമ്മതിക്കില്ല

ദില്ലി: കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സർവ്വീസ് നടത്തുന്ന വിമാനങ്ങൾ ഇന്ത്യയിൽ ഇറങ്ങാൻ അനുവദിക്കില്ല. മാർച്ച് 22 മുതൽ ഒരാഴ്ചത്തേക്കാണ് നിയന്ത്രണം.

05:14 PM (IST) Mar 19

ഒരു കൊവിഡ് മരണം കൂടി

ദില്ലി: ഇന്ത്യയിൽ ഒരാൾ കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചു. രാജ്യത്തെ നാലാമത്തെ മരണമാണ് സ്ഥിരീകരിക്കപ്പെട്ടത്. പഞ്ചാബിൽ നിന്നുള്ള രോഗി മരിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പ്.

Scroll to load tweet…
05:09 PM (IST) Mar 19

സംസ്ഥാനത്തെ സർവകലാശാല പരീക്ഷകൾ മാറ്റമില്ലാതെ നടക്കും

തിരുവനന്തപുരം: കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാനുള്ള യുജിസി നിർദേശം തള്ളി കേരളം. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലേയും പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കും. ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച കർശന മാർഗനിർദേശങ്ങൾ പാലിച്ചു കൊണ്ടു പരീക്ഷകൾ പൂർത്തിയാക്കുമെന്നാണ് കേരളത്തിലെ സർവകലാശാലകളുടെ നിലപാട്. ഇക്കാര്യം ഉടനെ യുജിസിയെ അറിയിക്കും. 

Read more at: യുജിസി നിർദേശം തള്ളി സർക്കാർ: സംസ്ഥാനത്തെ സർവകലാശാല പരീക്ഷകൾ മാറ്റമില്ലാതെ നടക്കും ...

05:08 PM (IST) Mar 19

തിരുപ്പതി ക്ഷേത്രവും അടച്ചു

കൊവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ മുൻകരുതലിന്‍റെ ഭാഗമായി തിരുപ്പതി ക്ഷേത്രവും അടച്ചു. സന്ദ‌‌ർശക‌ർക്ക് വിലക്കേ‌ർപ്പെടുത്തി. 

05:06 PM (IST) Mar 19

കാസർകോട്ട് കൂടുതൽ സൗകര്യങ്ങൾ ഏ‌‌‌ർപ്പെടുത്തും

കാസ‍‌ർകോട്: കൊവിഡ്-19 രോഗലക്ഷണമുള്ളവരെ പാര്‍പ്പിക്കാന്‍ കൂടുതല്‍ സൗകര്യമെര്‍പ്പെടുത്തുമെന്ന് കാസർകോട് ജില്ലാ കളക്ടർ. കാഞ്ഞങ്ങാട് ലക്ഷ്മി മേഘന്‍ ആശുപത്രിയും കാഞ്ഞങ്ങാട് അരമന ആശുപത്രിയുടെ ഒരു ബ്ലോക്കും ഇതിനായി ഏറ്റെടുക്കും. വിദേശത്ത് നിന്ന് വന്ന രോഗലക്ഷണമില്ലാത്തവരെ നിരീക്ഷണ കാലാവധി കഴിയുന്നതുവരെ പാര്‍പ്പിക്കുന്നതിന് കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സമീപമുള്ള കാസര്‍കോട് ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളൂം, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപമുള്ള ബല്ലാ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളൂം ഏറ്റെടുക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.