എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ ഭാരവാഹി തെരഞ്ഞെടുപ്പിനെ ചൊല്ലി ചേരിതിരിഞ്ഞ് സംഘർഷമുണ്ടായി. മുൻ അധ്യക്ഷൻ ചവറ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും പുതിയ ഭാരവാഹികളും തമ്മിൽ കയ്യേറ്റവും കുപ്പിയേറുമുണ്ടായി

തിരുവനന്തപുരം: എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‍റെ സമാപനവേദിയിൽ ചേരിതിരിഞ്ഞ് സംഘർഷം. എൻ ജി ഒ അസോസിയേഷനിലെ സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പരസ്യപ്രതിഷേധമാണ് സംഘർഷത്തിലേക്ക് വഴിമാറിയത്. സംസ്ഥാന കമ്മിറ്റിയിൽ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയുമായി മുൻ അധ്യക്ഷൻ ചവറ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധിക്കുകയായിരുന്നു. വനിതകൾ ഉൾപ്പടെയുള്ള പ്രതിഷേധക്കാരെ പുതിയ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം കയ്യേറ്റം ചെയ്തെന്നാണ് ഇവരുടെ ആരോപണം. പ്രതിഷേധക്കാരാണ് സംഘർഷമുണ്ടാക്കിയതെന്നാണ് എതിർവിഭാഗത്തിന്റെ ആരോപണം. ചേരിതിരിഞ്ഞ് കുപ്പികളെറിഞ്ഞും തെറിവിളിച്ചും നേതാക്കളും പ്രവർത്തകരും പരസ്പരം പോർവിളിച്ചു. കെ പി സി സിയുമായി ആലോചിച്ച ശേഷം പുതിയ സംഘടനുണ്ടാക്കുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player