Asianet News MalayalamAsianet News Malayalam

ആന്ധ്രയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 3 പേർ മരിച്ചു; 10 പേര്‍ക്ക് പരിക്കേറ്റു

സിഗ്നൽ പിഴവ് ആണോ അപകടത്തിന് കാരണം എന്ന് പരിശോധിക്കുമെന്ന് ഡിവിഷണൽ മാനേജർ അറിയിച്ചു. 

train collided at andra three people died sts
Author
First Published Oct 29, 2023, 9:20 PM IST

അമരാവതി: വീണ്ടും ട്രെയിനുകൾ കൂട്ടിയിടിച്ച് ദുരന്തം. ആന്ധ്രയിലെ വിഴിയനഗരത്തിലാണ് എതിർദിശയിലുള്ള ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർ മരിച്ചു. 10 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

റായഗഡയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനും പാലസ എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. വിഴിയനഗര ജില്ലയിലെ കണ്ടകപ്പള്ളി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഓവർ ഹെഡ് കേബിൾ പൊട്ടിയതിനാൽ പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു.

ഇതിലേക്ക് അതേ ട്രാക്കിലൂടെ വന്ന പാലസ എക്സ്പ്രസ് ഇടിച്ചു കയറി. പാസഞ്ചറിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. ആ ബോഗികളിൽ ഉണ്ടായിരുന്നവർ ആണ് മരിച്ചത്. സിഗ്നൽ പിഴവ് ആണോ അപകടത്തിന് കാരണം എന്ന് പരിശോധിക്കുമെന്ന് ഡിവിഷണൽ മാനേജർ അറിയിച്ചു. സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്.  

കാഞ്ഞങ്ങാട് ട്രെയിൻ പാളം മാറിക്കയറിയ സംഭവം; സ്റ്റേഷൻ മാസ്റ്റർക്കെതിരെ നടപടിയില്ല, 15 ദിവസത്തെ പരിശീലനം നൽകും

Follow Us:
Download App:
  • android
  • ios