പ്രയാഗ്‍രാജില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ പുലര്‍ച്ചെ ഒരുമണിയോടെ റൂമ ഗ്രാമത്തിന് സമീപമാണ് പാളം തെറ്റിയത്.

കാന്‍പൂര്‍, ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഹൗറയില്‍ നിന്നും ദില്ലിയിലേക്ക് പോകുകയായിരുന്ന ഹൗറ-ദില്ലി പൂര്‍വ്വ എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. യാത്രക്കാര്‍ക്ക് കാന്‍പൂരില്‍ നിന്നും ദില്ലിയിലേക്ക് മറ്റൊരു ട്രെയിന്‍ ഏര്‍പ്പെടുത്തുമെന്ന് റെയില്‍വെ അറിയിച്ചു. 

 ദേശീയ ദ്രുതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ പാളം തെറ്റിയ കോച്ചുകള്‍ നീക്കം ചെയ്യാന്‍ കൂടുതല്‍ സമയം വേണ്ടതിനാല്‍ ഗതാഗതം ഇപ്പോഴും സാധാരണ നിലയില്‍ ആയിട്ടില്ല. ദില്ലിയിലേക്കുള്ള ദീര്‍ഘദൂര ട്രെയിനുകളെയാണ് അപകടം കൂടുതല്‍ ബാധിച്ചിട്ടുള്ളത്. 

ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ട്രെയിന്‍റെ 12 കോച്ചുകളാണ് പുലര്‍ച്ചെ ഒരുമണിയോടെ കാന്‍പൂരിന് അടുത്തുള്ള റൂമ ഗ്രാമത്തിന് സമീപം പാളം തെറ്റിയത്. 900 പേരായിരുന്നു ട്രെയിനില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവര്‍ക്ക് ഉടന്‍ വൈദ്യസഹായം ലഭ്യമാക്കിയെന്ന് റെയില്‍വെ അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. തീവണ്ടിപ്പാതക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ വൈകിട്ടോടെ മാത്രമെ സാധിക്കുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചു. 

Scroll to load tweet…