Asianet News MalayalamAsianet News Malayalam

ബുക്ക് ചെയ്ത ടിക്കറ്റിൽ സീറ്റുണ്ട്, പക്ഷെ ട്രെയിനിൽ അങ്ങനെയൊരു സീറ്റേയില്ല; വെട്ടിലായി യുവാവും സഹോദരനും    

കോച്ചിൽ 73 സീറ്റുകൾ മാത്രമാണുണ്ടായിരുന്നത്. ഇല്ലാത്ത സീറ്റ് അനുവദിച്ചാണ് ഇവരിൽ നിന്ന് പണം വാങ്ങിയത്. ഐആർസിടിസി വഴി ഓൺലൈനായാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് ഇവർ പറഞ്ഞു.

Train passenger allotted seats that do not exist
Author
First Published Dec 6, 2022, 11:43 AM IST

ലഖ്നൗ:  ബുക്ക് ചെയ്ത ടിക്കറ്റ് പ്രകാരം യാത്രക്കായി ട്രെയിനിയിൽ കയറിയ യുവാവും സഹോദരനും കബളിപ്പിക്കപ്പെട്ടതായി പരാതി. ലഖ്നൗ-വാരാണസി ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്ത വിജയ്കുമാർ ശുക്ലയും സഹോദരനുമാണ് പറ്റിക്കപ്പെട്ടത്. 14204 ലഖ്‌നൗ-വാരണാസി ഇന്റർസിറ്റി എക്‌സ്‌പ്രസിലാണ് ഇവർ ടിക്കറ്റ് ബുക്ക് ചെയ്തത്. സി1 കോച്ചിൽ 74, 75 സീറ്റുകൾ ഇവർക്ക് അനുവദിക്കുകയും പണം ഈടാക്കുകയും ചെയ്തു. ട്രെയിൻ പുറപ്പെടും മുമ്പ് ഇരുവരും ടിക്കറ്റുമായി ട്രെയിനിൽ കയറി സീറ്റ് അന്വേഷിക്കാൻ തുടങ്ങിയപ്പോഴാണ് അബദ്ധം മനസ്സിലായത്.

കോച്ചിൽ 73 സീറ്റുകൾ മാത്രമാണുണ്ടായിരുന്നത്. ഇല്ലാത്ത സീറ്റ് അനുവദിച്ചാണ് ഇവരിൽ നിന്ന് പണം വാങ്ങിയത്. ഐആർസിടിസി വഴി ഓൺലൈനായാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് ഇവർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ സാധാരണമാണെന്നും ടിക്കറ്റ് ബുക്കിംഗിലെ പ്രശ്നങ്ങളെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പിനും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടുണ്ടെന്നും ഒരു ട്രാവലിംഗ് ടിക്കറ്റ് എക്സാമിനർ ഇവരെ അറിയിച്ചു.

എന്നാൽ സാങ്കേതിക തകരാർ പരിഹരിക്കാൻ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് യുവാവ് ആരോപിച്ചു. യുവാവിനും സഹോദരനും പിന്നീട് മറ്റ് രണ്ട് സീറ്റുകൾ അനുവദിച്ചു. സംഭവം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ പറഞ്ഞത്. സാങ്കേതിക പ്രശ്നമാണെന്നു ഇൻഫർമേഷൻ സംവിധാനത്തിലെ പിഴവാകാമെന്നും അധികൃതർ മറുപടി നൽകി.

Follow Us:
Download App:
  • android
  • ios