പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദിയെയും റെയില്‍വെ മന്ത്രി പീയൂഷ് ഗോയലിനെയും പ്രകാശ് ജാവഡേക്കറിനെയും സമീപിച്ചതായും കുമാരസ്വാമി അറിയിച്ചു.
ബെംഗളരു: കര്‍ണാടകയില്‍ ട്രെയിന്‍ ഏഴ് മണിക്കൂര്‍ വൈകിയെത്തിയത് കൊണ്ട് നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പരീക്ഷ എഴുതാന്‍ സാധിച്ചില്ലെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ഹമ്പി എക്സ്പ്രസ് വൈകി എത്തിയതോടെയാണ് വടക്കന്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്നത്. അവസാന നിമിഷം പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റമുണ്ടായതും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസമുണ്ടാക്കിയെന്ന് കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.
പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദിയെയും റെയില്‍വെ മന്ത്രി പീയൂഷ് ഗോയലിനെയും പ്രകാശ് ജാവഡേക്കറിനെയും സമീപിച്ചതായും കുമാരസ്വാമി അറിയിച്ചു. വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചിരുന്നു. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രിയയെും റെയില്‍വെ മന്ത്രിയയെും ടാഗ് ചെയ്താണ് വിദ്യാര്‍ത്ഥികള്‍ പരാതി സമര്‍പ്പിച്ചത്.
