ദില്ലി: മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകളടക്കം നിരവധി ട്രെയിന്‍  സര്‍വ്വീസുകള്‍ വഴി തിരിച്ച് വിട്ടു. കേരളത്തിലേക്കുള്ള ഡറാഡൂണ്‍- കൊച്ചുവേളി എക്സ്പ്രസ്, അമൃത്സര്‍- കൊച്ചുവേളി എക്പ്രസ് എന്നിവയും യശ്വന്ത്പൂര്‍- ബര്‍മ്മര്‍ എക്സ്പ്രസുമാണ് വഴി തിരിച്ച് വിട്ടത്. മുംബൈ ഹൈദരബാദ് എക്സ്പ്രസിന്‍റെ സര്‍വ്വീസ് റദ്ദ് ചെയ്തതായും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.