എയർ കണ്ടിഷൻ തകരാറിലായതോടെ മുതിർന്ന യാത്രക്കാർക്കും കുട്ടികൾക്കും ശ്വാസതടസ്സമുണ്ടായി. പുലർച്ചെ നാലരക്ക് മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ മൗറീ ഷ്യസിന്റെ വിമാനത്തിലാണ് എഞ്ചിൻ തകരാറുണ്ടായത്. 

മുംബൈ: മുംബൈയിൽ നിന്നും മൗറിഷ്യസിലേക്ക് പുറപ്പെടാനിരിക്കുന്ന വിമാനത്തിന്റെ എൻജിൻ തകരാറിലായതിനെ തുടർന്ന് ഇരുന്നൂറോളം യാത്രക്കാർ അഞ്ചു മണിക്കൂറോളം വിമാനത്തിൽ കുടുങ്ങി. എയർ കണ്ടിഷൻ തകരാറിലായതോടെ മുതിർന്ന യാത്രക്കാർക്കും കുട്ടികൾക്കും ശ്വാസതടസ്സമുണ്ടായി. പുലർച്ചെ നാലരക്ക് മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ മൗറീഷ്യസിന്റെ വിമാനത്തിലാണ് എഞ്ചിൻ തകരാറുണ്ടായത്. എഞ്ചിനീയർമാർ എത്തി തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് വിമാനം റദാക്കുകയാണെന്ന് എയർ മൗറീ ഷ്യസ് അധികൃതർ അറിയിച്ചു.

ഇന്നത്തെ കോൺഗ്രസുകാരൻ നാളെ പാർട്ടിയിൽ ഉണ്ടാകുമോ എന്ന് കോൺഗ്രസിന് പോലും ഉറപ്പില്ല', പരിഹസിച്ച് പിണറായി