ഹൈദരാബാദ്: ഹൈദരാബാദിലെ ഒസ്മാനിയ ആശുപത്രിയില്‍ ഐവി സ്റ്റാന്റിനുപകരം മരത്തിന്റെ കൊമ്പുകള്‍ ഉപയോഗിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ അന്വേഷണം ആരംഭിച്ചു. നിരവധി വീഡിയോകളാണ് ആശുപത്രിയിലെ മരക്കൊമ്പുകൊണ്ടുള്ള ഐവി സ്റ്റാന്റിന്റെ ഉപയോഗം വ്യക്തമാക്കിക്കൊണ്ട് പുറത്തുവന്നത്. 

നൂറ് വര്‍ഷം പഴക്കമുള്ള ഈ ആശുപത്രി നേരത്തെയും വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. ശക്തമായ മഴയില്‍ ആശുപത്രി വാര്‍ഡില്‍ വെള്ളം കയറുകയും ശുചീകരണ ജീവനക്കാര്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തനത്തിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. 

ആശുപത്രിയിലെ മോശം സൗകര്യങ്ങളാണ് പുറത്തുവന്ന വീഡിയോകളിലൂടെ വ്യക്തമാകുന്നത്. അതേസമയം ആശുപത്രിയില്‍ ഉപകരണങ്ങളുടെ കുറവുണ്ടെന്നതില്‍ അന്വേഷണം നടക്കുന്നുവെന്നത് ആശുപത്രി സൂപ്രിന്റന്റ് നിഷേധിച്ചു.