ഗുരുവായൂർ നിയമസഭാ മണ്ഡലം ബിജെപിയുടെ സി-ക്ലാസ് മണ്ഡലമാണെന്ന് പറഞ്ഞ് ചിരിച്ച് ചിലരുണ്ടെന്നും മെയ് നാലിന് ഗുരുവായൂർ 24 കാരറ്റ് അസ്സല് എ-ക്ലാസ് മണ്ഡലമാണെന്ന് അവർക്ക് മനസിലാകുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണൻ
തൃശൂർ: ഗുരുവായൂർ നിയമസഭാ മണ്ഡലം ബിജെപിയുടെ സി-ക്ലാസ് മണ്ഡലമാണെന്ന് പറഞ്ഞ് ചിരിച്ച് ചിലരുണ്ടെന്നും മെയ് നാലിന് ഗുരുവായൂർ 24 കാരറ്റ് അസ്സല് എ-ക്ലാസ് മണ്ഡലമാണെന്ന് അവർക്ക് മനസിലാകുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണൻ. ഗുരുവായൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ ഇദ്ദേഹത്തിന്റെ ചില പരാമർശങ്ങൾ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. മണ്ഡലത്തില്‍ ജനപ്രതിനിധി ഉണ്ടാകണമെന്ന ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേല്‍ക്കറിന്റെ നിർദേശപ്രകാരം തൃശൂർ ജില്ലാ കളക്ടർ കേസെടുത്തിരുന്നു.
തൃശ്ശൂർ ജില്ലയിൽ ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗിന് പ്രതീക്ഷയുള്ള മണ്ഡലമാണ് ഗുരുവായൂർ. അതേസമയം, മണ്ഡലത്തിലെ സമീപകാല ഇടത് വേരോട്ടം ലീഗിന്റെ തിരിച്ചുവരവിന് ബദലായി നിൽക്കുന്ന ഒന്നാണ്. ഇതുവരെ നടന്ന 15 തിരഞ്ഞെടുപ്പുകളില്‍ ഏഴ് തവണയും ഗുരുവായൂരില്‍ മുസ്ലീം ലീഗ് വിജയിച്ചിട്ടുള്ള ചരിത്രം ഇക്കുറി ആവർത്തിക്കുമെന്നാണ് വലത് ക്യാമ്പ് പ്രതീക്ഷിക്കുന്നത്. അതേസമയം, 2006-ൽ തുടങ്ങിയ ഇടത് മുന്നണിയുടെ ആധിപത്യം ഇത്തവണ സിറ്റിംഗ് എംഎല്‍എ എൻ.കെ അക്ബറിലൂടെ നിലനിർത്താകുമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടുന്നത്.
ബി ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്
ബിജെപിയുടെ അടിസ്ഥാന വോട്ടായ ഹൈന്ദവ സമൂഹം ന്യുനപക്ഷമായ കേവലം 47% മാത്രമുള്ള ഒരു മണ്ഡലത്തിൽ ആകെ വോട്ട് ചെയ്യപ്പെട്ട 160000 വോട്ടിൽ 74000 അടുത്ത് മാത്രം ഹൈന്ദവർ വോട്ട് ചെയ്യപ്പെട്ടുള്ളു എന്ന് അനുമാനിക്കുന്ന ഗുരുവായൂർ മണ്ഡലത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ കിട്ടിയ ഏറ്റവും വലിയ വോട്ട് 2016ൽ ശ്രീമതി നിവേദിതക്ക് കിട്ടിയ 25392 വോട്ടാണ്... 2021ൽ വീണ്ടും ശ്രീമതി നിവേദിത മത്സരിച്ചപ്പോൾ ചില സാങ്കേതിക കാരണങ്ങളാൽ പത്രിക തള്ളപ്പെട്ടപ്പോൾ ബിജെപി പിന്തുണച്ച ഡിഎസ്ജെപി സ്ഥാനാർഥി ശ്രീ ദിലീപ് നായർക്ക് കിട്ടിയ വോട്ട് 6742... ഈ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ബിജെപി നേടിയ വോട്ട് 25763...കഴിഞ്ഞ ലോക്സഭ ഇലക്ഷനിൽ ശ്രീ സുരേഷ്ഗോപി 75000 വോട്ടിന്റെ ഉജ്ജ്വല ഭൂരിപക്ഷത്തിൽ തൃശൂരിൽ ജയിച്ചപ്പോളും.. 7ൽ 6 നിയമസഭ സീറ്റ്കളിൽ ഒന്നാം സ്ഥാനത് എത്തിയപ്പോളും ബിജെപിക്ക് ഒപ്പം നിൽക്കാഞ്ഞ ഏക മണ്ഡലം ഗുരുവായൂർ ആണ്.. അതിന്റെ പ്രധാന കാരണം അടിസ്ഥാന വോട്ടായ ഹൈന്ദവർ ഇവിടെ ന്യുനപക്ഷം ആയത് കൊണ്ട് മാത്രമാണ്..അത് കൊണ്ട് തന്നെ രാഷ്ട്രീയ നിരീക്ഷകരും രാഷ്ട്രീയ എതിരാളികളും ബിജെപിയുടെ C ഗ്രേഡ് മണ്ഡലം എന്ന് വിളിച്ച മണ്ഡലമാണ് ഗുരുവായൂർ..കഴിഞ്ഞ 20 വർഷമായി ഇവിടെ തുടർച്ചയായി ജയിക്കുന്നത് ഇടതുപക്ഷമാണ്.. 2016 ൽ 16000 മുകളിൽ വോട്ടിന്റെയും 2021ൽ 19000 അടുത്ത് വോട്ടിന്റെയും വലിയ ഭൂരിപക്ഷത്തിൽ ഇടത് പക്ഷം ജയിച്ച അവരുടെ കുത്തക മണ്ഡലമാണ് . .. എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും... ഗുരുവായൂർ മണ്ണീന്റെ പൈതൃകം സംരക്ഷിക്കപ്പെടും. . എന്നെ ഹൃദയത്തിൽ ഏറ്റിയ ഗുരുവായൂരപ്പന്റെ ഭക്തർക്ക് ഹൃദയത്തിൽ നിന്നും എന്റെ നന്ദിയും സ്നേഹവും കടപ്പാടും ഒരിക്കൽ കൂടി അറിയിക്കുന്നു..
സ്നേഹപൂർവ്വം
അഡ്വ ബി ഗോപാലകൃഷ്ണൻ
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്..



