കൊച്ചി: എറണാകുളം മാർക്കറ്റിലെ പച്ചക്കറി മൊത്തവ്യാപാരിയുടെ സവാള ലോഡുമായി ലോറി ഡ്രൈവറെ കാണാനില്ലെന്ന് പരാതി. അലി മുഹമ്മദ് സിയാദെന്ന വ്യാപാരിയാണ് 22 ലക്ഷം രൂപയുടെ ലോഡ് നഷ്ടപ്പെട്ടെന്ന് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. 

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽനിന്ന് കഴിഞ്ഞ ഞായറാഴ്ച്ച കയറ്റിവിട്ട 25 ടൺ സവാളയാണ് നഷ്ടപ്പെട്ടത്. ലോറി ഡ്രൈവറുടെ നമ്പറിൽ ബന്ധപ്പെട്ടിട്ടും മറുപടി കിട്ടിയില്ല. ലോഡ് മറിച്ചു വിറ്റതാകാമെന്നാണ് മറ്റു വ്യാപാരികൾ പറയുന്നത്.