ലഖ്നൗവില്‍ വെച്ചാണ് മുന്ന കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.

ദില്ലി: ട്രെയിനില്‍ മദ്യപിച്ച് യാത്രക്കാരുടെ ദേഹത്ത് മൂത്രമൊഴിച്ച ടിടിഇയെ അറസ്റ്റ് ചെയ്തു. ലഖ്നൗവില്‍ വെച്ചാണ് മുന്ന കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.

അമൃത്സറിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന അകാൽ താഖ്ത് എക്സ്പ്രസില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അമൃത്സർ സ്വദേശിയായ രാജേഷിന്റെ ഭാര്യയ്ക്കാണ് ദുരനുഭവം ഉണ്ടായത്. അർധരാത്രിയിലാണ് ഉറങ്ങിക്കിടന്ന യുവതിയുടെ തലയിലേക്ക് ബിഹാർ സ്വദേശിയായ ടിടിഇ മുന്ന കുമാർ മൂത്രമൊഴിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ഭർത്താവും മറ്റ് യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടി.

Scroll to load tweet…

തിങ്കളാഴ്ച പുലർച്ചെ കൊൽക്കത്തയിലെത്തിയപ്പോൾ റെയിൽവേ പൊലീസിന് പ്രതിയെ കൈമാറുകയായിരുന്നു. രാജേഷിന്റെ പരാതിയിൽ ഇയാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ടിടിഇ അമിതമായി മദ്യപിച്ചിരുന്നെന്ന് യാത്രക്കാർ പറഞ്ഞതായി പൊലീസ് അറിയിച്ചു. റെയിൽവേ വകുപ്പിനാകെ നാണക്കേടുണ്ടാക്കിയ സംഭവമാണിതെന്ന് ആക്ഷേപം ഉയർന്നിരുന്നു.