ചെന്നൈ: തമിഴ്നാട്ടിൽ നിർണ്ണായക നീക്കവുമായി ബിജെപി. അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ശശികലയുടെ മോചനം വേ​ഗത്തിലാക്കാനുള്ള നീക്കവുമായിട്ടാണ് എഎംഎംകെ നേതാവ് ടി.ടി.വി.ദിനകരൻ ഡൽഹിയിൽ എത്തിയിരിക്കുന്നത്. ദില്ലിയിൽ ബിജെപി നേതാക്കളുമായി ദിനകരൻ കൂടിക്കാഴ്ച നടത്തി. ശശികലയെ അണ്ണാഡിഎംകെയിൽ എത്തിക്കാനാണ് നീക്കമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

ജയിലിൽ കഴിയുന്ന ശശികല 2021 ജനുവരിയോടെയാണ് ജയിൽ മോചിതയാകുന്നത്. പിഴ അടച്ചില്ലെങ്കിൽ ജയിൽ വാസം ഒരു മാസം കൂടി നീണ്ടുപോകും. ഫെബ്രുവരി 27നായിരിക്കും ജയിലിൽ നിന്ന് പുറത്തെത്താൻ സാധിക്കുക. പിഴ അടയ്ക്കാൻ തയ്യാറാണെന്നും ജനുവരിയിൽ തന്നെ ജയിൽമോചനമുണ്ടാകുമെന്നും ശശികലയുടെ അഭിഭാഷകൻ അറിയിച്ചു.