ആത്മഹത്യ തന്നെയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തിവരികയാണ്

മുംബൈ: പ്രമുഖ ഹിന്ദി ടെലിവിഷൻ സീരിയൽ നടിയായ സഞ്ചിത ഉഗാലെയെ മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വന്തം വീട്ടിലെ ഫാനിൽ സാരി ഉപയോഗിച്ച് കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 30 വയസായിരുന്നു. ഇന്നലെ വൈകുന്നേരം 6.30നും 7.30നും ഇടയിലാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. സഹോദരിക്കും മാതാപിതാക്കൾക്കുമൊപ്പം താമസിച്ചിരുന്ന നടി സംഭവം നടക്കുമ്പോക്ഷൾ വീട്ടിൽ തനിച്ചായിരുന്നുവെന്നാണ് സൂചന. സംഭവത്തിൽ മുംബൈ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യ തന്നെയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തിവരികയാണ്. പ്രശസ്തമായ 'കുങ്കും ഭാഗ്യ' എന്ന പരമ്പരയിലൂടെയാണ് സഞ്ചിത ടെലിവിഷൻ പ്രേക്ഷകർക്ക് ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. കൂടാതെ ദംഗൽ ടിവിയിലെ 'സാജൻ ഘർ', 'ദിൽവാലി ദുൽഹ ലേ ജായേഗി' തുടങ്ങിയ ജനപ്രിയ സീരിയലുകളിലും അവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മിനിസ്‌ക്രീനിലെ മികച്ച പ്രകടനങ്ങൾക്ക് പുറമേ, വിക്കി കൗശൽ നായകനായ 'ഛാവ' എന്ന വലിയ ചരിത്ര സിനിമയിൽ താരാബായി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അവർ സിനിമാ ലോകത്തും സാന്നിധ്യമറിയിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം