തമിഴ്‌നാടിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ വലിയൊരു അട്ടിമറിക്കാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷിയാകുന്നത്. 109 സീറ്റുകളുടെ ലീഡോടെ തമിഴ്നാട് തൂത്തുവാരിയിരിക്കുകയാണ് വിജയുടെ ടി വി കെ പാർട്ടി. ആസൂത്രിതമായ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ജനകീയ വിഷയങ്ങളിലെ ഇടപെടലുകളും അദ്ദേഹത്തിന് ഗുണകരമായെന്നാണ് വിലയിരുത്തൽ.
തമിഴ്‌നാടിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ വലിയൊരു അട്ടിമറിക്കാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷിയാകുന്നത്. 109 സീറ്റുകളുടെ ലീഡോടെ തമിഴ്നാട് തൂത്തുവാരിയിരിക്കുകയാണ് വിജയുടെ ടി വി കെ പാർട്ടി. അപ്രതീക്ഷിതമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തീരുമാനിച്ച ആളല്ല വിജയ്. നല്ല പ്ലാനിങ് നടത്തിയാണ് രാഷ്ട്രീയ പ്രവേശനം, ഉൾവലിഞ്ഞ സ്വഭാവ പ്രകൃതമുളള വിജയ് വേദികളിൽ തന്റെ ആരാധകരെ അഭിസംബോധന ചെയ്യാൻ നടത്തുന്ന പ്രസംഗങ്ങളിൽ വരുത്തിയ മാറ്റം തൊട്ട് അത് പ്രകടമാണ്. പോക്കിരി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അനീതിക്ക് എതിരെ പ്രതികരിക്കുന്ന ഒരു നായകന്റെ ഇമേജിലേക്ക് വിജയ് മാറി തുടങ്ങിയിരുന്നു. സിനിമയിലൂടെ ശക്തമായൊരു രാഷ്ട്രീയം പറയാനുളള ശ്രമങ്ങളും പുറകെ ആരംഭിച്ചു. അവസാനം ഇറങ്ങിയ മിക്ക വിജയ് സിനിമകളിലും ഒരു ഗ്രാമത്തിൻെറയോ സമൂഹത്തിൻെറയോ രക്ഷകനായി അദ്ദേഹം മാറുന്ന കാഴ്ചയാണുള്ളത്. ഏതാണ്ട് ഒരു എംജിആർ ലെെൻ രാഷ്ട്രീയ പ്രവേശനത്തോടെ എംജിആർ സിനിമകളിലും നാടിന് രക്ഷകരായ നായകൻമാരായിരുന്നു.
തലൈവ സിനിമയുടെ ‘Time to lead’ എന്ന ടാഗ് ലൈൻ അന്ന് വിജയ് രാഷ്ട്രീയത്തിലേക്കോ എന്ന ചോദ്യങ്ങൾക്ക് തുടക്കമിട്ടിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ വരെ ഇത് ചൊടിപ്പിച്ചു. പിന്നീട് വന്ന കത്തി, മെർസൽ, ബിഗിൽ, സർക്കാർ പോലെയുള്ള സിനിമകളിലും രാഷ്ട്രീയം പറയുന്ന പതിവ് വിജയ് തുടർന്നു. മെർസലിൽ ജിഎസ്ഡിയെ കുറിച്ചുളള പരാമർശവും അമ്പലങ്ങൾ അല്ല ആശുപത്രികളാണ് പണിയേണ്ടതെന്ന ഡയലോഗും വന്നതോടെ ബിജെപി വിജയ് ക്കെതിരെ തിരിഞ്ഞു. പിന്നാലെ വിജയ് യെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിൽ എടുക്കുന്നു, ചോദ്യം ചെയ്യുന്നു, അതുംകൊണ്ടും തീർന്നില്ല വിജയിയുടെ യഥാര്‍ത്ഥ പേരായ ചന്ദ്രശേഖര്‍ ജോസഫ് വിജയ് എന്നത് കുത്തിപ്പൊക്കി വിവാദങ്ങൾ ഉണ്ടാക്കാനുളള ശ്രമവും ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായി എന്നാൽ ഇതൊക്കെ ഒരുതരത്തിൽ വിജയ് ക്ക് കൂടുതൽ ഉപകാരപ്പെടുകയാണ് ചെയതത്.
2021-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം, ചെന്നൈയിലെ തന്റെ വീടിനുമുന്നിലെ ഗേറ്റ് തുറന്ന് സൈക്കിളിലാണ് വിജയ് പോളിങ് ബൂത്തിലേക്ക് പോയത്. ഇതും അന്ന് വലിയ വാർത്തയായിരുന്നു. വർധിച്ചുവരുന്ന ഇന്ധനവിലക്കെതിരെയുള്ള പ്രതിഷേധമായിരുന്നു ആ സൈക്കിൾ യാത്ര. തൂത്തുക്കുടിയിലെ സ്റ്റെറിലേറ്റ് പ്ലാന്റിനെതിരെ നടന്ന പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ മരിച്ച 13 പേരുടെ വീടുകളിലും സന്ദർശനം നടത്തിയ വിജയ് താൻ അവിടുത്തെ മനുഷ്യർക്കൊപ്പമെന്ന് പ്രഖ്യാപിക്കുകയും. ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപവീതം ധനസഹായവും പ്രഖ്യാപിച്ചു.
ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ നടന്ന പ്രതിഷേധങ്ങളിൽ മുഖം മറച്ച് ആൾക്കൂട്ടത്തിലൊരുവനായി അദ്ദേഹം പങ്കെടുത്തിരുന്നു. തമിഴ് വികാരം കത്തിനിൽക്കുന്ന തമിഴ്നാട്ടിൽ അത് എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന് അറിയാവുന്ന വിജയ് ശ്രീലങ്കൻ മുൻ പ്രധാനമന്ത്രിയായിരുന്ന രജപക്‌സയുടെ തമിഴ് വിരുദ്ധ നിലപാടുകളെ എതിർത്തുകൊണ്ട് കയ്യടി നേടി. ഒപ്പം“തമിഴൻ കൊടി പറക്കുത്, തലൈവൻ യുഗം പിറക്കുത്” - എന്ന് ഔദ്യോഗികഗാനവും വിജയുടെ ടി.വി.കെയുടെ സ്വന്തമായി.
അടുത്തിടെ നടന്ന ചില സംഭവങ്ങളും വിജയ് യുടെ ഇമേജിന് കോട്ടം ഉണ്ടാക്കിയിരുന്നു. 2025 സെപ്റ്റംബറിൽ കരൂരിൽ നടന്ന ടിവികെ റാലിയിൽ ഉണ്ടായ ജനക്കൂട്ടത്തിൽ തിക്കിലും തിരക്കിലും 40 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഇത് അദ്ദേഹത്തിന്റെ പാർട്ടിയുടെ സംഘടനാ മികവിനെയും വിജയ്‌യുടെ നേതൃത്വത്തെയും രൂക്ഷമായി വിമർശിക്കുന്നതിന് ഇടയാക്കി. ഇരകളെ ഉടൻ സന്ദർശിക്കാത്തതിരുന്നതും വിമർശനങ്ങൾക്ക് ആക്കം കൂട്ടി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയായിരുന്നു ഭാര്യ സംഗീതയുമായുളള കുടുംബ പ്രശ്നങ്ങൾ വാർത്തകളിൽ നിറഞ്ഞത്. പൂ എറിഞ്ഞ ആരാധകനെ പേടിച്ച് സെെക്കിൾ വിട്ട് ഓടിയതും ട്രോളുകൾക്കും വഴിവച്ചു.
അഴിമതി വിരുദ്ധത, സാമൂഹിക നീതി, തമിഴ് വികാരം, കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കു നേരെയുളള വിമർശനം തുടങ്ങി നിരവധി വിഷയങ്ങൾ ആണ് വിജയ് വേദികളിൽ പറഞ്ഞുവയ്ക്കുന്നത്. തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയുടെ ഏറ്റവും വലിയ എതിരാളി ഡി.എം.കെ ആയിരുന്നു. സിനിമയിലൂടെ വന്ന് ഇന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രിയായിരിക്കുന്ന ഉദയനിധി സ്റ്റാലിനടക്കം ഡി.എം.കെയിലുണ്ട്. ഡിഎംകെയും എഐഎഡിഎംകെയും വർഷങ്ങളായി തമിഴ്നാട്ടിൽ മൽസര രംഗത്ത് ഉളളവരും മാറി മാറി ഭരണത്തിൽ വന്നിട്ടുളളവരുമാണ്. അവരോടാണ് വിജയ് ഏറ്റുമുട്ടിയത്. ഒരു പ്രത്യേക ജാതിയോ മതമോ വിജയ് കൂട്ടുപിടിച്ചിട്ടില്ല. കാത്തിരിക്കുകയാണ് തമിഴകം...





