ക്യാമറാമാനുമൊത്തുള്ള പ്രധാനമന്ത്രിയുടെ ധ്യാനമാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് ഇടയാക്കിയത്. 

ദില്ലി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനവും രുദ്ര ഗുഹയിലെ ധ്യാനവുമെല്ലാം രാജ്യത്ത് ഏറെ ചര്‍ച്ചയായി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച 'ഏകാന്ത ധ്യാനത്തിന്‍റെ' ചിത്രങ്ങള്‍ ഏറെ ട്രോളുകള്‍ക്കും ഇടയാക്കിയിരുന്നു. വിഐപി ഗുഹയില്‍ ക്യാമറാമാനുമൊത്തുള്ള പ്രധാനമന്ത്രിയുടെ ധ്യാനമാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് ഇടയാക്കിയത്. 

നിരവധിപ്പേരാണ് പ്രധാനമന്ത്രിയുടെ വിഐപി ധ്യാനത്തെ ട്രോളി സോഷ്യല്‍ മീഡിയയിലെത്തിയത്. ഒടുവില്‍ ധ്യാനത്തിന്‍റെ സ്വന്തം ചിത്രം പങ്കുവെച്ച് മോദിയെ ട്രോളി ട്വിങ്കിള്‍ ഖന്നയും രംഗത്തെത്തിയിരിക്കുകയാണ്. 'കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുറേയേറെ സ്പിരിച്വല്‍ ചിത്രങ്ങള്‍ കണ്ടു. ഇനി ഞാനും ഒരു മെഡിറ്റേഷന്‍ ഫോട്ടോഗ്രാഫി ആരംഭിക്കുകയാണ്. മെഡിറ്റേഷന്‍ ഫോട്ടോഗ്രാഫി പോസുകളും വിവിധ ആംഗ്ലുകളും' എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്.

നരേന്ദ്ര മോദിയ്ക്കെതിരെയും ബിജെപിക്കെതിരെയും ശക്തമായി നിലപാടുകളെടുത്ത് ശ്രദ്ധേയയായ ട്വിങ്കിള്‍ ഖന്ന ബോളിവുഡ് താരം അക്ഷയ്കുമാറിന്‍റെ ഭാര്യയാണ്. 

Scroll to load tweet…

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.