സിഎടിഎസ് പരിസരത്ത് കൈക്കൂലി തുക സ്വീകരിക്കുന്നതിനിടെ രണ്ട് സൈനികരെ കയ്യോടെ പിടികൂടിയതായി സിബിഐ അറിയിച്ചു.  

നാസിക്ക്: കരാറുകാരനിൽ നിന്ന് 1.2 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് സൈനികരെ സിബിഐ പിടികൂടി. മഹാരാഷ്ട്രയിലെ നാസിക്കിലെ കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിംഗ് സ്‌കൂളിലെ (സിഎടിഎസ്) സൈനികരെയാണ് കരാറുകാരനിൽ നിന്ന് 1.2 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ പിടികൂടിയത്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സി.ബി.ഐ) സംഘം വ്യാഴാഴ്ച വൈകുന്നേരം ഗാന്ധിനഗറിലെ സിഎടിഎസ് പരിസരത്ത് കൈക്കൂലി തുക സ്വീകരിക്കുന്നതിനിടെ രണ്ട് സൈനികരെ കയ്യോടെ പിടികൂടിയതായി സിബിഐ അറിയിച്ചു. 

സിഎടിഎസിലെ ചില മരാമത്ത് പണികളുടെ ബില്ല് മാറ്റി നല്‍കുന്നതിനായി ഒരു സർക്കാർ കരാറുകാരനിൽ നിന്ന് 1.20 ലക്ഷം രൂപ സൈനികര്‍ ആവശ്യപ്പെട്ടിരുന്നു. ഈ കരാറുകാരന്‍ പിന്നീട് സിബിഐക്ക് പരാതി നൽകിയതിനെ തുടര്‍ന്നാണ് സിബിഐ നീക്കം.

പ്രതികൾ നാസിക്കിലെ മിലിട്ടറി സ്റ്റേഷനിൽ മിലിട്ടറി എഞ്ചിനീയറിംഗ് സർവീസസിൽ (എംഇഎസ്) സേവനമനുഷ്ഠിക്കുന്നവരാണെന്നും ഇരുവരെയും ഒക്ടോബർ 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ടെന്നും സിബിഐ അറിയിച്ചു. 

ഇന്ത്യൻ സൈന്യത്തിന്‍റെ അച്ചടത്തിന് എതിരാണ് ഇത്തരം ദുഷ്പ്രവൃത്തികൾ എന്നും. ഇവയ്ക്ക് സൈന്യത്തില്‍ സ്ഥാനമില്ലെന്നും കുറ്റക്കാർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സൈന്യം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. കേസിൽ തുടരുന്ന അന്വേഷണത്തിൽ സിബിഐക്ക് എല്ലാ സഹായവും നൽകുമെന്നും കരസേനാ അധികൃതർ വ്യക്തമാക്കി. 

എല്‍ദോസ് കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു: വിജിലൻസ് അന്വേഷണവും വന്നേക്കും,എം എല്‍ എ ഒളിവില്‍ തുടരുന്നു

നാല് മാസം മുന്‍പ് ഉദ്ഘാടനം ചെയ്ത ബെംഗളൂരു അടിപ്പാത ഇടിഞ്ഞുതാണ് വന്‍കുഴി; രാഷ്ട്രീയ വിവാദം