ദില്ലി: മദ്യം വാങ്ങാന്‍ പണം ചോദിച്ചിട്ട് നല്‍കാത്തതിന് അയല്‍വാസിയെ രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. സംഭവത്തില്‍ പ്രതികളെ പൊലീസ് പിടികൂടി. ദില്ലിയിലെ ഷകുര്‍പൂറിലാണ് സംഭവം. പ്രദേശത്തെ ജില്ലാ പാര്‍ക്കിന് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. ചന്ദെര്‍ ഖാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് പ്രതികളെ ഉടന്‍തന്നെ കണ്ടെത്തുകയായിരുന്നു. ഗിരിരാജ് പവന്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. 

പ്രതികളുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. മദ്യം വാങ്ങാന്‍ പണം ചോദിച്ചിട്ടും നല്‍കാത്തതിനാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് ഇരുവരും പൊലീസിനോട് സമ്മതിച്ചു. ഇനി മദ്യത്തിന് പണം ഇടേണ്ടത് ചന്ദെര്‍ ഖാന്‍റെ ഊഴമായിരുന്നു. എന്നാല്‍ അയാള്‍ അതിന് തയ്യാറാകാതിരുന്നതാണ് മറ്റുരണ്ടുപേരെയും ചൊടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.