ദില്ലി: ദില്ലിയില്‍ നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച് രണ്ട് പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരപരിക്കേറ്റു. ഇന്ത്യാഗേറ്റിന് സമീപം മാന്‍സിംഗ് റോഡിലാണ് സംഭവം. മണ്ണും മറ്റും കയറ്റുന്ന ഡംപ് ട്രക്കിന്‍റെ നിയന്ത്രണം ഡ്രൈവര്‍ക്ക് നഷ്ടമാകുകയായിരുന്നു. ഓട്ടോയ്ക്കും കാല്‍നടയാത്രക്കാര്‍ക്കുമിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി.

ആദ്യം ഡിവൈഡറിലാണ് ട്രക്ക് ഇടിച്ചത്. തുടര്‍ന്നാണ് ഓട്ടോയില്‍ ഇടിച്ചതും തൊട്ടടുത്ത് നില്‍ക്കുകയായിരുന്ന ആളുകളെ ഇടിച്ചുതെറുപ്പിച്ചതും. 42 വയസ്സുള്ളയാളും ഒരു കുട്ടിയുമാണ് മരിച്ചത്. ട്രക്ക് ഡ്രൈവറൊ പൊലീസ് അറസ്റ്റ് ചെയ്തു.