Asianet News MalayalamAsianet News Malayalam

ജൂണ്‍ മുതല്‍ ഓടുന്ന ട്രെയിനുകളുടെ പട്ടിക ഉടന്‍ പുറത്തിറക്കും; ബുക്കിംഗ് ഓണ്‍ലൈനായി

ജൂണ്‍ ഒന്ന് മുതലാണ് ശ്രമിക് ട്രെയിനുകള്‍ക്ക് പുറമേ 200 നോണ്‍ എസി ട്രെയിനുകള്‍ പ്രതിദിനം സര്‍വീസുകള്‍ നടത്തുക.

two hundred train list will be out soon
Author
Delhi, First Published May 20, 2020, 11:36 AM IST

ദില്ലി: രാജ്യത്ത് ജൂണ്‍ മുതല്‍ സര്‍വീസ് തുടങ്ങുന്ന 200 ട്രെയിനുകളുടെ പട്ടിക ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം. ഇതിൽ ദീർഘദൂര- ഹൃസ്വദൂര ട്രെയിനുകള്‍ ഉണ്ടാകും. എന്നാല്‍ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് മാത്രമായിരിക്കും ഉണ്ടാവുക. ജൂണ്‍ ഒന്ന് മുതലാണ് ശ്രമിക് ട്രെയിനുകള്‍ക്ക് പുറമേ 200 നോണ്‍ എസി ട്രെയിനുകള്‍ പ്രതിദിനം സര്‍വീസുകള്‍ നടത്തുക.

ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ഇതുവരെ 1600 ട്രെയിനുകള്‍ സര്‍വീസ് നടത്തിയെന്നാണ് റെയില്‍വേയുടെ അറിയിപ്പ്. ഇതിലൂടെ 21.5 ലക്ഷം തൊഴിലാളികളെ നാട്ടിലെത്തിച്ചു. അവശേഷിക്കുന്ന തൊഴിലാളികളെ തിരിച്ചെത്തിക്കാൻ ശ്രമിക്ക് ട്രെയിനുകള്‍ സര്‍വീസ് തുടരും. 

ഇപ്പോഴോടുന്ന ശ്രമിക് ട്രെയിനുകളുടെ എണ്ണവും വര്‍ധിപ്പിക്കാനാണ് റെയില്‍വേയുടെ തീരുമാനം. സംസ്ഥാനങ്ങളിലെ സ്ഥിതി കണക്കിലെടുത്താകും ഏതൊക്കെ സ്റ്റോപ്പുകൾ വേണം എന്ന് തീരുമാനിക്കുക. ഇനിയും ആയിരത്തില്‍ അധികം ശ്രമിക്ക് ട്രെയിനുകള്‍ ഓടിക്കുമെന്നും റെയില്‍വേ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios